150 കോടി രൂപ പാഴായി; ബാഹുബലി പ്രീക്വൽ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ് 

ഹൈദരാബാദിൽ ബ്രഹ്മാണ്ഡ സെറ്റ് നിർമ്മിച്ചാണ് ഷൂട്ടിങ് നടത്തിയത്
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

'ബാഹുബലി: ബിഫോർ ദി ബിഗിനിംഗ്' എന്ന് പേരിട്ടിരുന്ന പ്രീക്വൽ സീരീസ് നെറ്റ്ഫ്ലിക്സ് ഉപേക്ഷിച്ചുവെന്ന് റിപ്പോർട്ട്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയുടെ പ്രീക്വൽ പ്രഖ്യാപിച്ച് ആറ് മാസത്തെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും പൂർത്തിയാക്കിയതിന് ശേഷമാണ് ഇത് ഉപേക്ഷിച്ചത്. 150 കോടി രൂപയോളം സീരീസിൽ നിക്ഷേപിച്ചിരുന്നു. ‌

ഇതുവരെ ചിത്രീകരിച്ച ഭാഗങ്ങൾ ഇഷ്ടപ്പെടാത്തതാണ് സീരീസ് ഉപേക്ഷിക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. മഹിഷ്മതി സാമ്രാജ്യത്തിലേക്കുള്ള ശിവകാമി ദേവിയുടെ പ്രയാണമാണ് സീരിസിന്റെ ഇതിവൃത്തം. ഹൈദരാബാദിൽ ബ്രഹ്മാണ്ഡ സെറ്റ് നിർമ്മിച്ചാണ് ഷൂട്ടിങ് നടത്തിയത്.

ആനന്ദ് നീലകണ്ഠന്റെ "ദി റൈസ് ഓഫ് ശിവകാമിയുടെ" പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ്. ദേവകട്ടയും പ്രവീൺ സറ്ററും ചേർന്നാണ് സിനിമ സംവിധാനം ചെയ്തത്. സീരീസ് ഉപേക്ഷിച്ചത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇനിയും പുറത്തുവന്നിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com