ബേസിൽ ജോസഫിന്റെ നായികയായി ദർശന രാജേന്ദ്രൻ; ജയ ജയ ജയ ജയ ഹേ വരുന്നു

മോഷൻ പോസ്റ്ററിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം

ബേസിൽ ജോസഫും ദർശന രാജേന്ദ്രനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.  ജയ ജയ ജയ ജയ ഹേ എന്നു പേരിട്ടിരിക്കുന്ന ചിത്രം വിപിൻ ദാസാണ് സംവിധാനം ചെയ്യുന്നത്. മോഷൻ പോസ്റ്ററിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്. 

ദർശനയെയാണ് പോസ്റ്ററിൽ കാണുന്നത്. ബേസിലിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ജാനേമനിന്റെ നിർമാതാക്കളായ ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റ്സ് തന്നെയാണ് പുതിയ സിനിമയും നിർമിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെക്കുറിച്ചും അഭിനേതാക്കളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ‍ പങ്കുവച്ചിട്ടില്ല. 

കഴിഞ്ഞ വർഷം ബേസിലിന്റേതായി പുറത്തുവന്ന രണ്ട് ചിത്രങ്ങളും സൂപ്പർഹിറ്റായിരുന്നു. ബേസിൽ സംവിധാനം ചെയ്ത മിന്നൽ മുരളി ലോക ശ്രദ്ധ നേടിയപ്പോൾ ജാനേ മൻ വൻ വിജയമായി മാറി. പ്രണവ് മോഹൻലാലിന്റെ നായികയായി എത്തിയ ഹൃദയമാണ് ദർശനയുടെ പുതിയ ചിത്രം. തിയറ്ററിൽ വിജയകരമായി മുന്നേറുകയാണ് ചിത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com