ടൊവിനോയുടെ വാശി മുതൽ ഐശ്വര്യ ലക്ഷ്മിയുടെ ഗോഡ്‌സേ വരെ; ഈ ആഴ്ച ഒടിടിയിൽ കാണാൻ കൈനിറയേ സിനിമ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th July 2022 11:03 AM  |  

Last Updated: 17th July 2022 11:03 AM  |   A+A-   |  

ott_release

ചിത്രം: ഫേയ്സ്ബുക്ക്

 

ടൊവിനോയും കീർത്തി സുരേഷും കേന്ദ്രവേഷങ്ങളിൽ എത്തിയ മലയാള സിനിമ വാശി ഇന്നുമുതൽ നെറ്റ്ഫ്‌ളിക്‌സിൽ എത്തി. സത്യദേവ് നായകനാകുന്ന ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ തെലുങ്ക് ചിത്രം ഗോഡ്‌സേയും ഇന്നുമുതൽ നെറ്റ്ഫ്‌ളിക്‌സിൽ കാണാം.  

വാശി

നടനായ വിഷ്ണു ജി രാഘവ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വാശി. രേവതി കലാമന്ദിറിൻറെ ബാനറിൽ ജി സുരേഷ് കുമാർ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ അഭിഭാഷകരാണ് ടൊവിനോയുടെയും കീർത്തിയുടെയും കഥാപാത്രങ്ങൾ. അഡ്വക്കേറ്റുമരായ എബിൻ, മാധവി എന്നിവരുടെ കഥ പറയുന്ന ഒരു കുടുംബ ചിത്രമാണ് വാശി. 

ഗോഡ്‌സേ

സി കെ കല്യാൺ, സി കെ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ നിർമിക്കുന്ന ഗോഡ്സെ സംവിധാനം ചെയ്തിരിക്കുന്നത് ഗോപി ഗണേഷ് പട്ടാഭിയാണ്. മഹേഷിന്റെ പ്രതികാരം തെലുങ്ക് റീമേക്കിൽ ഫഹദിന്റെ വേഷത്തിലെത്തിയത് സത്യദേവ് ആണ് ഗോഡ്‌സേയിലും നായകനായെത്തുന്നത്. 

ഈ ആഴ്ചത്തെ മറ്റ് റിലീസുകൾ: നെറ്റ്ഫ്‌ളിക്‌സിൽ ദ ഗ്രേ മാൻ, ഫൺ എഫ്3 എന്നീ ചിത്രങ്ങൾ ജൂലൈ 22ന് എത്തും. തമിഴ് ഹിറ്റ് ചിത്രമായ 'കൊലമാവ് കോകില'യുടെ ഹിന്ദി റീമേക്കായ 'ഗുഡ് ലക്ക് ജെറി' ഹോട്ട്‌സ്റ്റാറിൽ ജൂലൈ 29ന് എത്തും. ജാൻവി കപൂറാണ് നായിക. 

ദ ഗ്രേ മാൻ

സംവിധായകരായ റൂസോ സഹോദരന്മാർ ഒരു ആക്ഷൻ ചിത്രത്തിലൂടെ വീണ്ടുമെത്തുകയാണ്. ദ ​ഗ്രേ മാൻ എന്ന ചിത്രത്തിൽ റയാൻ ഗോസ്ലിംഗ്, ക്രിസ് ഇവാൻസ്, അന്ന ഡി അർമാസ് എന്നിവർക്കൊപ്പം ധനുഷും വേഷമിടുന്നുണ്ട്. 

ഫൺ എഫ്3

തമന്ന ഭാട്ടിയ, വെങ്കിടേഷ് ദഗ്ഗുബതി, വരുൺ തേജ്, മെഹ്‌റിൻ പിർസാദ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ഫൺ എഫ്3

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഈ ചെകുത്താന്റെ സ്വന്തം നാട്ടിൽ നിന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെട്ടാൽ മതിയെന്ന് തോന്നിപ്പോകുന്നു'; രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ