'അതിന് അവൾ എവിടെപ്പോയി, ഞങ്ങൾക്ക് ഒരുപാട് കുടുംബകാര്യങ്ങളില്ലേ'; സംയുക്ത വർമയെക്കുറിച്ചുള്ള ചോദ്യത്തിൽ ബിജു മേനോൻ

'ഞങ്ങള്‍ക്ക് ഒരുപാട് കുടുംബകാര്യങ്ങളില്ലേ രണ്ടുപേരും ജോലി ചെയ്താൽ  മകന്റെ കാര്യവും കുടുംബവും ആരുനോക്കും'
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

രുകാലത്ത് സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് സംയുക്ത വർമ. ഇപ്പോഴും താരത്തിന്റെ വിശേഷങ്ങൾ അറിയാനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ഒരിക്കലും സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് സംയുക്ത സൂചന നൽകിയിട്ടില്ല. ഇപ്പോൾ സംയുക്തയുടെ മടങ്ങിവരവിനെക്കുറിച്ച് ബിജു മേനോനും മഞ്ജു വാര്യരും നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. 

മഞ്ജുവും ബിജു മേനോനും പ്രധാന വേഷങ്ങളിൽ എത്തുന്ന ലളിതം സുന്ദരം എന്ന സിനിമയുടെ പ്രമോഷൻ ചടങ്ങിന് ഇടയിലാണ് സംയുക്തയെക്കുറിച്ചുള്ള ചോദ്യം ഉയർന്നത്. നവ്യ നായർ മീര ജാസ്മിൻ തുടങ്ങിയ നടിമാർ സിനിമയിലേക്ക് തിരിച്ചെത്തിയത് വെല്ലുവിളിയാണോ എന്ന് മഞ്ജു വാര്യരോട് ചോദ്യം ചോദിച്ചത്. ഇവരെല്ലാം തിരിച്ചെത്തുന്നത് സന്തോഷം നൽകുന്ന കാര്യമാണ് എന്നായിരുന്നു താരത്തിന്റെ മറുപടി. അതിനു പിന്നാലെയാണ് സുഹൃത്തായ സംയുക്ത മേനോൻ തിരിച്ചെത്തുമോ എന്ന ചോദ്യം എത്തിയത്. 

ഇതു കേൾക്കേണ്ട താമസം താൻ ഈ ചോദ്യം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എന്നായി മഞ്ജുവിന് അടുത്തിരുന്ന ബിജു മേനോന്റെ പ്രതികരണം. ചോദ്യത്തിനുള്ള ഉത്തരം താൻ നൽകാം എന്ന തരത്തിൽ  നീ ചോദിക്കെടാ’ എന്ന് മാധ്യമപ്രവർത്തകനോട് ചിരിച്ചുകൊണ്ടു പറഞ്ഞു. തിരിച്ചുവരുമോയെന്ന് ചോദിച്ചപ്പോള്‍ അവള്‍ എവിടെപ്പോയെന്നായിരുന്നു ബിജു മേനോന്റെ മറു ചോദ്യം. അവള്‍ അവിടെയുണ്ടെന്നും ചിരിയോടെ താരം മറുപടി നൽകി. 

സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് എടുത്തു ചോദിച്ചതോടെ ഞങ്ങള്‍ക്ക് ഒരുപാട് കുടുംബകാര്യങ്ങളില്ലേ രണ്ടുപേരും ജോലി ചെയ്താൽ  മകന്റെ കാര്യവും കുടുംബവും ആരുനോക്കും എന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. ‘സിനിമയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് പറയുകയാണെങ്കില്‍ നമുക്ക് ഒരുപാട് കുടുംബകാര്യങ്ങളില്ലേ, ഞങ്ങളുടെ മകന്റെ കാര്യങ്ങള്‍ നോക്കണം. രണ്ടു പേരും കൂടെ വര്‍ക്ക് ചെയ്യ്താല്‍ മകന്റെ കാര്യങ്ങള്‍ ആര് നോക്കും. ഫാമിലിയാര് നോക്കും. ഞങ്ങള്‍ക്ക് അങ്ങനയെ ചെയ്യാന്‍ പറ്റുള്ളു. അവള്‍ക്ക് അഭിനയിക്കണമെങ്കില്‍ അഭിനയിക്കാം. പക്ഷേ രണ്ടും കൂടി നോക്കണ്ടേ.’–ബിജു മേനോൻ പറഞ്ഞു.

സിനിമയിലേക്ക് തിരിച്ചുവരുന്നില്ല എന്നത് സംയുക്തയുടെ തന്നെ തീരുമാനമാണെന്നായിരുന്നു മഞ്ജു വാര്യരുടെ മറുപടി. ഇതേക്കുറിച്ച്  തനിക്ക് നേരിട്ടറിയാമെന്നും താരം വ്യക്തമാക്കി. മഞ്ജു വാര്യരും സംയുക്തയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം വൈറലാവാറുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com