'കുടവയർ കാണുന്ന വസ്ത്രം ധരിക്കുന്നതെന്തിനാണ്?' കാജോളിന് നേരെ അധിക്ഷേപം; പിന്തുണച്ച് ആരാധകരും

പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് താരം പാപ്പരാസികളുടെ കണ്ണില്‍ പതിഞ്ഞത്
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം

ബോളിവുഡിന്റെ പ്രിയപ്പെട്ട നടിയാണ് കാജോള്‍. എന്നാല്‍ വസ്ത്രത്തിന്റെ പേരില്‍ പലപ്പോഴും താരത്തിന് പരിഹാസം നേരിടേണ്ടിവന്നിട്ടുണ്ട്. ഇപ്പോള്‍ സ്‌കിന്‍ ടൈറ്റ് ഡ്രസ് ധരിച്ചതിന് രൂക്ഷമായ ബോഡി ഷെയ്മിങ്ങിന് ഇരയായിരിക്കുകയാണ് കാജോള്‍. 

ബ്ലാക്ക് ഓഫ് ഷോള്‍ഡര്‍ ഡ്രസ്

അപൂര്‍വ മെഹ്തയുടെ 47ാം ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് കാജോള്‍ ബ്ലാക്ക് ഓഫ് ഷോള്‍ഡര്‍ സ്‌കിന്‍ ടൈറ്റ് വസ്ത്രത്തില്‍ എത്തിയത്. പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് താരം പാപ്പരാസികളുടെ കണ്ണില്‍ പതിഞ്ഞത്. പാപ്പരാസികള്‍ക്കു മുന്‍പില്‍ വളരെ ആത്മവിശ്വാസത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന്റെ വിഡിയോ വൈറലായതോടെ താരത്തിന് നേരെ ട്രോള്‍ ഉയരുകയായിരുന്നു. 

47ാം വയസില്‍ വീണ്ടും ഗര്‍ഭിണി?

കാജോള്‍ വീണ്ടും ഗര്‍ഭിണിയാണോ എന്നായിരുന്നു പലരുടേയും സംശയം. 47ാം വയസില്‍ അവര്‍ക്ക് വീണ്ടും കുഞ്ഞുണ്ടാകാന്‍ പോവുകയാണോ? അല്ലെങ്കില്‍ അത് ഭാരമാണോ? എന്നായിരുന്നു ഒരാളുടെ കമന്റ്. കുടവയര്‍ കാണുമെങ്കില്‍ എന്തിനാണ് അവര്‍ ടൈറ്റ് ഡ്രസ് ധരിക്കുന്നത് എന്നായിരുന്നു മറ്റൊരാളുട കമന്റ്. എന്നാല്‍ അതിനു പിന്നാലെ താരത്തെ പിന്തുണച്ചുകൊണ്ടും നിരവധി പേര്‍ എത്തി. 

കോര്‍സെറ്റോ ബോഡി ഷെയ്പ് വെയറോ ധരിച്ച് വയര്‍ മറച്ചുവയ്ക്കാതെ ബോള്‍ഡായി വസ്ത്രം ധരിച്ചെത്തിയ കാജോളിനെ പ്രശംസിക്കണമെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. രണ്ട് കുട്ടികളുടെ അമ്മയാണ് അവരെന്നും അവരുടെ പ്രായം കണക്കിലെടുക്കണമെന്നും കുറിക്കുന്നവരുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com