മസ്തിഷ്കാഘാതം, ഗാനരചയിതാവ് ബീയാർ പ്രസാദ് ​ഗുരുതരാവസ്ഥയിൽ, ദിവസം വേണ്ടത് 1.5 ലക്ഷം; ചികിത്സാ സഹായം തേടി കുടുംബം

രണ്ട് വർഷം മുൻപ് ഒരു വൃക്ക മാറ്റി വച്ച് അദ്ദേഹം വിശ്രമത്തിലായിരുന്നു. തുടർന്ന് ആരോഗ്യം വീണ്ടെടുത്ത് പരിപാടികളിൽ സജീവമാകുന്നതിനിടെയാണ് മസ്തിഷ്കാഘാതമുണ്ടായത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

സ്തിഷ്കാഘാതത്തെ തുടർന്ന് ​ഗുരുതരാവസ്ഥയിലായ കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ബീയാർ പ്രസാദ് ​ചികിത്സാ സഹായം തേടുന്നു. ​ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ആണ് അദ്ദേഹം. നിലവിൽ ശസ്ത്രക്രിയ പൂർത്തിയാക്കി. ദിവസം 1.5 ലക്ഷം രൂപയോളമാണ് ചികിത്സാ ചെലവ് വരുന്നത്. 

രണ്ട് വർഷം മുൻപ് ഒരു വൃക്ക മാറ്റി വച്ച് അദ്ദേഹം വിശ്രമത്തിലായിരുന്നു. തുടർന്ന് ആരോഗ്യം വീണ്ടെടുത്ത് പരിപാടികളിൽ സജീവമാകുന്നതിനിടെയാണ് മസ്തിഷ്കാഘാതമുണ്ടായത്. ഒരു ചാനൽ പരിപാടിക്കായി തിരുവനന്തപുരത്ത് എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നത്. ചികിത്സാച്ചെലവിനുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന കുടുംബത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നുണ്ട്

‍‘കേര നിരകളാടും ഒരു ഹരിത ചാരു തീരം....’, ഒരു മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ തുടങ്ങിയ ​പ്രശസ്തമായ നിരവധി ​ഗാനങ്ങൾക്കാണ് ബീയാർ പ്രസാദ് രചന നിർവഹിച്ചത്. പ്രിയ​ദർശന്റെ കിളിച്ചുണ്ടൻ മാമ്പഴത്തിലാണ് ആദ്യമായി ​ഗാനരചന നിർവഹിച്ചത്. തുടർന്ന് പട്ടണത്തിൽ സുന്ദരൻ, ഞാൻ സൽപ്പേര് രാമൻകുട്ടി, വെട്ടം, ജലോത്സവം, സർക്കാർ ദാദ, തട്ടുംപുറത്ത് അച്യുതൻ തുടങ്ങിയ നിരവധി സിനിമകളിൽ ​ഗാനങ്ങൾ ഒരുക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com