ഇന്നത്തെ രാഷ്ട്രീയം ആക്ഷേപഹാസ്യത്തിനും അപ്പുറത്ത് : ശ്രീനിവാസൻ

അധികാരം രാഷ്ട്രീയക്കാരെ അഴിമതിക്കാരാക്കുമെന്ന് നടൻ ശ്രീനിവാസൻ
ശ്രീനിവാസൻ/ ചിത്രം എ സനേഷ്
ശ്രീനിവാസൻ/ ചിത്രം എ സനേഷ്

കൊച്ചി:  അധികാരം രാഷ്ട്രീയക്കാരെ അഴിമതിക്കാരാക്കുന്നുവെന്ന് നടൻ ശ്രീനിവാസൻ. 'ഇന്ന് നല്ലൊരു രാഷ്ട്രീയക്കാരനെ ചൂണ്ടിക്കാണിക്കാൻ കഴിയുമോ?' ഭരണം കയ്യിൽ കിട്ടുന്നത് വരെ രാഷ്ട്രീയക്കാർ എല്ലാവർക്കും ഒരു ഭാഷയാണ്, 'പാവങ്ങളുടെ ഉന്നമനം'. ഭരണത്തിൽ വന്നു കഴിഞ്ഞാൽ അവരുടെ തനിനിറം കാണാം. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപ്പത്രത്തിലെ 'എക്‌പ്രസ് ഡയലോ​ഗി'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എന്റെ കുടുംബത്തുള്ള എല്ലാവരും വലിയ കമ്മ്യൂണിസ്റ്റുകാരായത് കൊണ്ട് മാത്രമാണ് ഞാൻ കമ്മ്യൂണിസ്റ്റായത്. അമ്മയുടെ വീട്ടുകാർ കോൺ​ഗ്രസ് അനുഭാവികളായിരുന്നു. അവരുടെ സ്വാധീനത്തിൽ കോളജ് പഠനകാലത്ത് ഞാൻ ഒരു കെഎസ്‌യു പ്രവർത്തകനായിരുന്നു. പിന്നീട് എബിവിപി പ്രവർത്തകനായി. അന്ന് രാഷ്ട്രീയ ബോധം ഉണ്ടായിരുന്നില്ല. എന്താകാനും തയ്യാറായിരുന്നു. എന്റെ പ്രദേശത്ത് ആദ്യമായി കയ്യിൽ രാഖി കെട്ടിക്കൊണ്ട് പോയ വ്യക്തി ഞാൻ ആണ്. സുഹൃത്തുക്കൾ അത് മുറിച്ച് മാറ്റാൻ ഒരുപാട് ശ്രമിച്ചു. ഒടുവിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിന്തിരിപ്പിച്ചത്'- ശ്രീനിവാസൻ പറഞ്ഞു.

'സന്ദേശം സിനിമയിൽ കാണിച്ചിരിക്കുന്നത് എന്റെ ജീവിതത്തിൽ നിന്നും പകർത്തിയതാണ്. സഹോദരൻ കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. അക്കാലത്ത് ഞാൻ എബിവിപി പ്രവർത്തകനും.  ആ സിനിമയിൽ കാണിക്കുന്നതെല്ലാം എന്റെ വീട്ടിൽ അരങ്ങേറിയതാണ്. ഇനി സന്ദേശം പോലെ ഒരു ആക്ഷേപഹാസ്യത്തിന് പോലും രാഷ്ട്രീയക്കാരെ നേരയാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും ശ്രീനിവാസൻ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com