"അവർ മാന്യമായിട്ട് വസ്ത്രം ധരിച്ചിട്ടുണ്ട്"; ഭക്തി മനസ്സിൽ ഉണ്ടായാൽ മതി, വസ്ത്രത്തിൽ അല്ലെന്ന് ബിനീഷ് ബാസ്റ്റിൻ

മുണ്ടുടുത്ത് മല കയറിയവർ പ്രാർത്ഥിക്കുമ്പോൾ പോലും മടക്കിക്കുത്ത് അഴിച്ചിട്ടില്ലെന്നതാണ് വിമർശനത്തിന് കാരണമായത്. ഒടുവിൽ വിമർശകർ‌ക്ക് മറുപടിയുമായി എത്തുകയായിരുന്നു ബിനീഷ്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

വിശുദ്ധ വാരത്തിലെ പ്രധാന ദിവസമാണ് ദുഃഖ വെള്ളി. യേശുവിനെ ക്രൂശിലേറ്റിയ ദിവസം. ഈ ദിവസത്തിന്റെ ഓർമ്മ പുതുക്കി കുരിശുമല കയറുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടൻ ബിനീഷ് ബാസ്റ്റിൻ. 'പൊന്നിൻ കുരിശ് മുത്തപ്പോ പൊൻ മല കേറ്റം' എന്ന് ഉരുവിട്ടാണ് മല കയറുന്നത്. 

ക്രൂശിലേറ്റാൻ കൊണ്ടുപോകുന്ന വഴി യേശു 14 സ്ഥലങ്ങളിൽ നിന്നു എന്നാണ് വിശ്വാസം. ഇതനുസരിച്ച് 14 സ്ഥലങ്ങളും പിന്നിട്ടാണ് കുരിശ്ശിന്റെ വഴി മലമുകളിൽ എത്തുന്നത്. മല കയറുന്ന വിഡിയോ ബിനീഷ് സോഷ്യൽ‌ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെ താരത്തിനൊപ്പമുള്ള ആളുകളുടെ വസ്ത്രധാരണം വിമർ‌ശിച്ചി നിരവധിപ്പേർ രം​ഗത്തെത്തിയിരുന്നു. മുണ്ടുടുത്ത് മല കയറിയവർ പ്രാർത്ഥിക്കുമ്പോൾ പോലും മടക്കിക്കുത്ത് അഴിച്ചിട്ടില്ലെന്നതാണ് വിമർശനത്തിന് കാരണമായത്. ഒടുവിൽ വിമർശകർ‌ക്ക് മറുപടിയുമായി എത്തുകയായിരുന്നു ബിനീഷ്. 

ഭക്തി മനസ്സിൽ ഉണ്ടായാൽ മതിയെന്നും അത് വസ്ത്രത്തിൽ അല്ലെന്നുമായിരുന്നു ബിനീഷിന്റെ മറുപടി. "ടീമേ... മുണ്ട് അഴിച്ചിടണം എന്ന് ഒരു നിയമവും ഇല്ല... ഒരു ഭക്തന്റെ ഭക്തി മനസ്സിൽ ഉണ്ടായാൽ മതി.. അത് വസ്ത്രത്തിൽ അല്ല.. മാന്യമായിട്ട് വസ്ത്രം ധരിച്ചിട്ടുണ്ട് അവർ.. മലകയറുമ്പോൾ മുണ്ട് അഴിച്ചിട്ടുണ്ട് നടക്കാൻ പറ്റില്ല... ആരും മനപ്പൂർവ്വം ചെയ്യുന്നതല്ല ടീമേ.. മറ്റുള്ളവരെ വിമർശിക്കാതെ...", ബിനീഷ് കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com