72ാം വയസിൽ സംവിധാന രം​ഗത്തേക്ക്; പ്രണയകഥയുമായി എസ്എൻ സ്വാമി, നായകൻ ധ്യാൻ ശ്രീനിവാസൻ

ചിത്രത്തിന്റെ പൂജ വിഷുദിനത്തില്‍ കൊച്ചിയില്‍ നടക്കും
എസ്എൻ സ്വാമി, ധ്യാൻ ശ്രീനിവാസൻ/ ഫെയ്സ്ബുക്ക്
എസ്എൻ സ്വാമി, ധ്യാൻ ശ്രീനിവാസൻ/ ഫെയ്സ്ബുക്ക്

പ്രമുഖ തിരക്കഥാകൃത്ത് എസ്എൻ സ്വാമി സംവിധാന രം​ഗത്തേക്ക്. 72ാം വയസിലാണ് സ്വാമി സംവിധാനത്തിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്നത്. തമിഴ് ബ്രാഹ്മണ പശ്ചാത്തലത്തിലൊരുങ്ങുന്ന പ്രണയകഥയിൽ ധ്യാൻ ശ്രീനിവാസനാണ് നായകനായി എത്തുന്നത്. ചിത്രത്തിന്റെ പൂജ വിഷുദിനത്തില്‍ കൊച്ചിയില്‍ നടക്കും.

മലയാളത്തില്‍ ഏറ്റവും കൂടിയ പ്രായത്തില്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നയാളാകുകയാണ് സ്വാമി. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ നിർമാണം പി. രാജേന്ദ്ര പ്രസാദാണ്. മകന്‍ ശിവ്റാമും സഹ സംവിധായകനായി ഒപ്പമുണ്ട്. 

1980-ല്‍ 'ചക്കരയുമ്മ'എന്ന സിനിമയിലൂടെ തിരക്കഥാകൃത്തായി മലയാള സിനിമയിലെത്തിയ എസ്.എന്‍.സ്വാമി പിന്നീട് ത്രില്ലര്‍ സിനിമകളിലൂടെ ജനപ്രീതി നേടി. മമ്മൂട്ടിക്കൊപ്പം 'ഒരു സി.ബി.ഐ. ഡയറിക്കുറി'പ്പും മോഹന്‍ലാലിനൊപ്പം 'ഇരുപതാം നൂറ്റാണ്ടും' ഒരുക്കിയ സ്വാമി അന്‍പതോളം സിനിമകള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. എ.കെ. സാജന്‍ സംവിധാനം ചെയ്ത 'പുതിയ നിയമ'ത്തിലൂടെ അഭിനയത്തിലും കൈവച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com