ഹാരി പോട്ടർ വീണ്ടും വരുന്നു, 10 വർഷം നീണ്ട് നിൽക്കുന്ന ടെലിവിഷൻ പരമ്പരയായി; പ്രഖ്യാപിച്ച് എച്ച്ബിഒ മാക്‌സ് 

പത്ത് വർഷം നീണ്ട് നിൽക്കുന്ന ടെലിവിഷൻ പരമ്പരയായി ഹാരി പോട്ടര്‍
ഹാരി പോട്ടര്‍ ടെലിവിഷൻ പരമ്പരയാകുന്നു / ചിത്രം ഇൻസ്റ്റാ​ഗ്രാം
ഹാരി പോട്ടര്‍ ടെലിവിഷൻ പരമ്പരയാകുന്നു / ചിത്രം ഇൻസ്റ്റാ​ഗ്രാം

ജെ കെ റോളിങ്ങിന്റെ ഹാരി പോട്ടര്‍ ടെലിവിഷൻ പരമ്പരയാകുന്നു. പത്തുവര്‍ഷം നീണ്ടു നില്‍ക്കുന്ന പരമ്പര എച്ച്ബിഒ നിർമിക്കുന്നത്. എച്ച്ബിഒ മാക്സ് ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വാർത്ത പുറത്തുവിട്ടത്. ചിത്രത്തിന്റെ മോഷൻ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്.

‘ഹോഗ്വാർട്‌സിൽ നിന്നുള്ള കത്ത് എത്തിക്കഴിഞ്ഞു. ഐക്കോണിക് പുസ്തകങ്ങളുടെ വിശ്വസ്തമായ ആവിഷ്കാരവുമായി, ഹാരി പോട്ടർ ടെലിവിഷൻ പരമ്പര മാക്സിലൂടെ’ എന്ന കുറിപ്പോടെയാണ് പോസ്റ്റ്. അമേരിക്കൻ ചലച്ചിത്ര നിർമാണക്കമ്പനിയായ വാർണർ ബ്രദേഴ്സാണ് സീരീസ് പ്രഖ്യാപിച്ചത്.ജെ കെ റോളിങ്ങായിരിക്കും പരമ്പരയുടെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍. 

അങ്ങനെ 12 വർഷങ്ങൾക്ക് ശേഷം വീണ്ടും ഹാരിയും ഹെര്‍മാണിയും റോണും അവതരിക്കുന്നു. ഹാരി പോട്ടര്‍ ഉള്‍പ്പടെ കേന്ദ്രകഥാപാത്രങ്ങളെയെല്ലാം അവതരിപ്പിക്കുക പുതുമുഖങ്ങളായിരുക്കുമെന്നാണ് സൂചന. റോളിങ്ങിന്റെ ഏഴ് പുസ്തകങ്ങളോടും നീതിപുലര്‍ത്തിക്കൊണ്ടായിരിക്കും പരമ്പരയെന്ന് എച്ച്ബിഒ വ്യക്തിമാക്കി. ഓരോ പുസ്തകത്തിന്റെയും കഥ ഓരോ സീസണായി ചിത്രീകരിക്കാനാണ് പദ്ധതി.

2011 ജൂലൈയിലാണ് അവസാന സിനിമയായ ഹാരി പോട്ടര്‍ ആന്‍ഡ് ദി ഡെത്‍ലി ഹാലോസ് പുറത്തിറങ്ങിയത്. പിന്നീട് ആല്‍ബസ് ഡംബിള്‍ഡോര്‍ കേന്ദ്രകഥാപാത്രമായ ഫന്റാസ്റ്റിക് ബീസ്റ്റ് സിനിമകളും ഇറങ്ങിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com