'മ, ക, എം, കെ'; വിഷു ദിനത്തിൽ പുതിയ ലോഗോ അവതരിപ്പിച്ച് മമ്മൂട്ടി കമ്പനി

ആഷിഫ് സലിമാണ് പുതിയ ലാഗോ ഡിസൈൻ ചെയ്തിരിക്കുന്നത്
ചിത്രം: ഫെയ്‌സ്‌ബുക്ക്
ചിത്രം: ഫെയ്‌സ്‌ബുക്ക്

വിഷു ദിനത്തിൽ പുതിയ ലോഗോ അവതരിപ്പിച്ച് നടൻ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനി. നേരത്തെ ഉപയോഗിച്ചിരുന്ന ലോഗോക്കെതിരെ കോപ്പിയടി ആരോപണം ഉയർന്നതിന് പിന്നാലെ കമ്പനി ലോ​ഗോ പിൻവലിച്ചിരുന്നു. ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുതിയ ലോഗോ മമ്മൂട്ടി കമ്പനി അവതരിപ്പിച്ചു. 

മ, ക, എം, കെ തുടങ്ങിയ അക്ഷരങ്ങളും മൂവി കാമറയുമൊക്കെ ചേർന്നതാണ് പുതിയ ലോഗോ. ആഷിഫ് സലിമാണ് പുതിയ ലാഗോ ഡിസൈൻ ചെയ്തിരിക്കുന്നത്. 

ജോസ്‌മോൻ വാഴയിൽ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസ് (എം3ഡിബി) എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ എഴുതിയ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെയാണ് കമ്പനിയുടെ പേരും ലോ​ഗോയുമെല്ലാം ചർച്ചയായത്. 'ഫ്രീപിക്' എന്ന ഇമേജ് ബാങ്ക് വെബ്‌സൈറ്റിൽ നിന്നും പ്രത്യേകിച്ച് ഒന്നും ചെയ്യാതെ വെറുതെ പേരെഴുതി നൽകിയിരിക്കുന്നതാണ് കമ്പനിയുടെ ലോഗോയെന്ന് ജോസ്‌മോൻ പോസ്റ്റിൽ പറഞ്ഞിരുന്നു. ഇതിനുപുറമേ മലയാളത്തിൽ തന്നെ അതേ ഡിസൈൻ ഇതിന് മുൻപ് ഉപയോഗിച്ചതായും ചൂണ്ടിക്കാട്ടി. 2021 ൽ ഡോ. സംഗീത ചേനംപുല്ലി എഴുതിയ ‘മങ്ങിയും തെളിഞ്ഞും - ചില സിനിമ കാഴ്ച്ചകൾ‘ എന്ന പുസ്തകത്തിൻ്റെ കവറിലും ഇതേ ഡിസൈൻ തന്നെയാണ്. (ഇരുപത്തഞ്ചോളം ലോക സിനിമകളെക്കുറിച്ചുള്ള നിരൂപണങ്ങൾ ആണ് ഈ പുസ്തകത്തിൽ). വിമർശനത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉടൻതന്നെ ലോ​ഗോ പിൻവലിക്കുകയായിരുന്നു കമ്പനി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com