'നാ​ഗവല്ലി വെട്ടുമ്പോൾ ഡമ്മി മറിക്കാം'; മണിച്ചിത്രത്താഴിന്റെ ക്ലൈമാക്സ് സുരേഷ് ​ഗോപിയുടെ ഐഡിയ

ഫാസിലിന് ചിത്രത്തിന്റെ ക്ലൈമാക്സ് ആശയം ലഭിച്ചത് സുരേഷ് ​ഗോപിയിൽ നിന്നാണ് എന്നു പറയുകയാണ് ബി ഉണ്ണികൃഷ്ണൻ
മണിച്ചിത്രത്താഴിൽ ശോഭന, സുരേഷ് ​ഗോപി/ ഫെയ്സ്ബുക്ക്
മണിച്ചിത്രത്താഴിൽ ശോഭന, സുരേഷ് ​ഗോപി/ ഫെയ്സ്ബുക്ക്

ലയാളത്തിലെ എക്കാലയും മികച്ച ക്ലാസിക്കായി വിലയിരുത്തുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. മലയാളത്തിലെ പ്രമുഖ സംവിധായകർ ഒന്നിച്ചാണ് ചിത്രം ഒരുക്കിയത്. ഇപ്പോൾ ചിത്രത്തിന്റെ ക്ലൈമാക്സിനെക്കുറിച്ചുള്ള അറിയാക്കഥ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ഫാസിലിന് ചിത്രത്തിന്റെ ക്ലൈമാക്സ് ആശയം ലഭിച്ചത് സുരേഷ് ​ഗോപിയിൽ നിന്നാണ് എന്നു പറയുകയാണ് ഉണ്ണികൃഷ്ണൻ. 

മണിച്ചിത്രത്താഴ് ക്ലൈമാക്സിനെ കുറിച്ച് വലിയ ആശയക്കുഴപ്പം ഉണ്ടായപ്പോൾ ഏറ്റവും ഗംഭീരമായ ഒരു സജഷൻ അതിൽ കൊടുത്തത് സുരേഷ് ഗോപിയാണ് എന്ന് ഫാസിൽ സർ ഞങ്ങളോട് പറഞ്ഞിട്ടുണ്ട് എന്നാണ് ഉണ്ണികൃഷ്ണൻ പറയുന്നത്. ആ നിർദ്ദേശം ഫാസിൽ വളരെ സന്തോഷത്തോടെ സ്വീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി നടത്തിയ ചർച്ചയ്ക്കു ശേഷം വിളിച്ച ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എങ്ങനെ ക്ലൈമാക്സ് എക്സിക്യൂട്ട് ചെയ്യണം എന്ന് ആശയക്കുഴപ്പത്തിൽ ഇരുന്നപ്പോൾ സുരേഷ് ഗോപിയാണ് പറഞ്ഞത് നമുക്ക് അതൊരു ഡമ്മി ഇട്ട് അത് മറിച്ചിട്ട് ചെയ്യാമെന്ന്. സുരേഷ് ഗോപി പറഞ്ഞ കാര്യം വളരെ ആവേശത്തോടെ സന്തോഷത്തോടെയും ഫാസിൽ സാർ സ്വീകരിക്കുകയായിരുന്നു. ഇപ്പോഴും നമ്മളെല്ലാം  നിർദ്ദേശങ്ങൾ സ്വീകരിക്കുന്നവരാണ് - ഉണ്ണികൃഷ്ണൻ പറഞ്ഞു. 

എഡിറ്റിങ്ങിലും മറ്റുമുള്ള താരങ്ങളുടെ അനാവശ്യ ഇടപെടലിനെതിരെ രൂക്ഷ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. എഡിറ്റ് ആരാണ് ലോക്ക് ചെയ്യേണ്ടത് എന്നുള്ളത് വലിയ വിഷയമായിട്ടാണ് ഞങ്ങൾ കാണുന്നത്. ഞങ്ങൾ ആരെയെങ്കിലും എഡിറ്റ് ചെയ്യുന്നത് കാണിക്കുമെങ്കിൽ അത് നിർമാതാവിനെ മാത്രമായിരിക്കുമെന്ന് ഇവിടെ അറിയിക്കുകയാണ്. ഇത്തരം പ്രശ്നങ്ങൾ നിരന്തരം സൃഷ്ടിക്കുന്നവരോട് ഒന്നു മാത്രമേ പറയാനുള്ളൂ ഞങ്ങൾ ഇല്ലെങ്കിൽ, അല്ലെങ്കിൽ നിർമ്മാതാവ് ഇല്ലെങ്കിൽ ഇവിടെ ഒരു ആർട്ടിസ്റ്റിന് അല്ലെങ്കിൽ ഒരു താരത്തിന് പ്രസക്തിയുണ്ടോ എന്ന് സ്വയം ചോദിച്ചു നോക്കുക. ഞങ്ങളുടെ അവകാശങ്ങളെ ബലി കഴിച്ചുകൊണ്ടുള്ള ഒരു പരിപാടിക്കും ഞങ്ങളില്ല.- ഉണ്ണികൃഷ്ണൻ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com