ട്രോഫിയില്‍ മയക്കുമരുന്നു നിറച്ചു; ബോളിവുഡ് നടിയെ ലഹരിക്കേസില്‍ കുടുക്കി, രണ്ടു പേര്‍ പിടിയില്‍ 

മയക്കുമരുന്നുമായി പിടിയിലായ ക്രിസന്‍ ഇപ്പോള്‍ ഷാര്‍ജ ജയിലിലാണ്
ക്രിസന്‍ പെരേര/ഇന്‍സ്റ്റാഗ്രാം
ക്രിസന്‍ പെരേര/ഇന്‍സ്റ്റാഗ്രാം

മുംബൈ: നടി ക്രിസന്‍ പെരേരയെ ഷാര്‍ജയില്‍ മയക്കുമരുന്നു കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് മുംബൈ ക്രൈംബ്രാഞ്ച് രണ്ടു പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്നുമായി പിടിയിലായ ക്രിസന്‍ ഇപ്പോള്‍ ഷാര്‍ജ ജയിലിലാണ്.

മയക്കുമരുന്നു നിറച്ച ട്രോഫി നല്‍കി പ്രതികള്‍ ക്രിസനെ ചതിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഷാര്‍ജയിലെ ഒരാള്‍ക്കു കൈമാറണമെന്നു പറഞ്ഞാണ് ട്രോഫി നല്‍കിയത്. അന്തോണി പോള്‍ എന്നയാള്‍ ഹോളിവുഡ് സീരീസില്‍ അഭിനയിക്കാന്‍ അവസരമൊരുക്കാം എന്നു പറഞ്ഞ് ക്രിസനെ സമീപിക്കുകയായിരുന്നു. ഇതിന്റെ ഓഡിഷന് ആയാണ് നടിയെ ഷാര്‍ജയിലേക്കു വരുത്തിയത്.

സഡക് 2, ബട്‌ല ഹൗസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ ക്രിസന്‍ അഭിനയിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com