"സഹിക്കാൻ പറ്റാത്ത ആളുകളുമായി സഹകരിക്കില്ല"; ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും വിലക്ക്

അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എന്നിവർ ചേർന്ന് നടത്തിയ യോഗത്തിന് പിന്നാലെയാണ് താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്
ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം
ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം

കൊച്ചി: നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും സിനിമയിൽ വിലക്ക്. കൊച്ചിയിൽ നടന്ന സിനിമാ സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എന്നിവർ ചേർന്ന് നടത്തിയ യോഗത്തിന് പിന്നാലെയാണ് താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. ആർട്ടിസ്റ്റുകൾക്കും സാങ്കേതിക പ്രവർത്തകർക്കും നിർമാതാക്കൾക്കും ഇരുവരും നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതിന്റെ ഭാഗമായിട്ടാണ് നടപടി എന്ന് നിർമാതാക്കളുടെ സംഘടന അറിയിച്ചു.

ഷൈൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെക്കുറിച്ച് കൂടുതൽ പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. സഹിക്കാൻ പറ്റാത്ത ആളുകളുമായി സഹകരിക്കില്ല. ലൊക്കേഷനിൽ വൈകി വരുന്നവരുമായും‌ രാസലഹരി ഉപയോഗിക്കുന്നവരുമായും സഹകരിക്കില്ല. ചില താരങ്ങൾ സ്വബോധമില്ലാതെ പെരുമാറുന്നു. മുതിർന്ന നടന്മാരെ ആദരിക്കാത്തവർ സിനിമയിൽ പറ്റില്ല, നിർമാതാക്കളുടെ സംഘടന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com