മദ്യപിച്ച് ആശുപത്രിയിൽ കയറി അതിക്രമം, റിയാലിറ്റി ഷോ താരം അറസ്റ്റിൽ 

കോമഡി റിയാലിറ്റി ഷോ താരം മധു അഞ്ചലാണ് ഇന്നലെ അറസ്റ്റിലായത്
മധു അഞ്ചൽ/ ചിത്രം ടെലിവിഷൻ സ്ക്രീൻഷോട്ട്
മധു അഞ്ചൽ/ ചിത്രം ടെലിവിഷൻ സ്ക്രീൻഷോട്ട്

കൊല്ലം: മദ്യപിച്ചെത്തി ആശുപത്രിയിൽ അതിക്രമം കാണിച്ച കോമഡി റിയാലിറ്റി ഷോ താരം അറസ്റ്റിൽ. ടെലിവിഷൻ കോമഡി ഷോകളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലിനെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

അഞ്ചൽ ചന്തമുക്കിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ഇയാൾ മദ്യപിച്ചിരുന്നു. രോ​ഗികളിരിക്കുന്ന കസേരയിൽ കയറിക്കിടന്ന ഇയാളോട് ജീവനക്കാർ ചോദ്യം ചെയ്‌തതാണ് പ്രകോപനമുണ്ടാക്കിയത്. രോ​ഗികളെയും ജീവനക്കാരെയും ഇയാൾ അസഭ്യം പറഞ്ഞു. ജീവനക്കാർ ഇയാളെ പുറത്താക്കാൻ ശ്രമിച്ചതോടെ ആശുപത്രിക്കുള്ളിൽ അതിക്രമം നടത്തി.

തുടർന്ന് ആശുപത്രി അധികൃതർ അഞ്ചൽ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി മധുവിനെ അനുനയിപ്പിച്ച് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. ഇയാൾക്കെതിരെ മദ്യപിച്ചു ബഹളം വച്ചതിന് പൊലീസ് കേസെടുത്തു. തുടർന്ന് അമ്മയ്‌ക്കൊപ്പം ജാമ്യത്തിൽ വിട്ടയച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com