നടി ജിയ ഖാന്റെ മരണം; സിബിഐ കോടതി വിധി ഇന്ന്

ജിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിനു പത്തു വര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധി വരുന്നത്
ജിയ ഖാന്‍/ഫയല്‍
ജിയ ഖാന്‍/ഫയല്‍

മുംബൈ: നടിയും മോഡലുമായ ജിയ ഖാന്റെ മരണത്തില്‍ സിബിഐ പ്രത്യേക കോടതിയുടെ വിധി ഇന്ന്. ജിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിനു പത്തു വര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധി വരുന്നത്. നടന്‍ സൂരജ് പഞ്ചോളിയാണ് കേസില്‍ പ്രതി. ആത്മഹത്യാപ്രേരണാക്കുറ്റമാണ് സൂരജിനെതിരെ ചുമത്തിയിട്ടുള്ളത്.

അമേരിക്കന്‍ പൗരയായിരുന്ന ജിയയെ 2013 ജൂണ്‍ മൂന്നിന് ജൂഹുവിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 25 വയസ്സായിരുന്നു ജിയക്കു പ്രായം. ജിയയില്‍നിന്നു കണ്ടെടുത്ത കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് സൂരജിനെതിരെ കേസെടുത്തത്.

ആദിത്യ പഞ്ചോളി - സറീനാ വഹാബ് താര ദമ്പതികളുടെ മകനായ സൂരജ് ജിയയുമായി അടുപ്പത്തില്‍ ആയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂരജില്‍നിന്നു കടുത്ത മാനസിക, ശാരീരിക പീഡനം നേരിട്ടെന്നാണ് ജിയ കുറിപ്പില്‍ എഴുതിയത്.

ജിയയുടെ മാതാവ് റാബിയ ഖാന്‍ നല്‍കിയ ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് കേസ സിബിഐ ഏറ്റെടുത്തത്. ജിയയുടെ മാതാവ് ഉള്‍പ്പെടെ 22 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com