"ഞങ്ങളുടെ സിനിമ ഒരു മതത്തിനും എതിരല്ല", പി ആർ വർക്ക് നിങ്ങൾ തന്നെ ചെയ്യുന്നുണ്ട്: കേരള സ്റ്റോറിയിലെ നായിക, വിഡിയോ 

ദ കേരള സ്‌റ്റോറി ഏറെ വിവാദമാണ് സൃഷ്ടിക്കുന്നത്. സിനിമയുടെ ട്രെയിലർ പുറത്തുവിട്ടതിന് പിന്നാലെ ചിത്രത്തിനെതിരെ ബഹിഷ്കരണ ആഹ്വാനങ്ങൾ വരെ ഉയർന്നിരിക്കുകയാണ്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി എത്തിയ ദ കേരള സ്‌റ്റോറി എന്ന ഹിന്ദി സിനിമ ഏറെ വിവാദമാണ് സൃഷ്ടിക്കുന്നത്. സിനിമയുടെ ട്രെയിലർ പുറത്തുവിട്ടതിന് പിന്നാലെ ചിത്രത്തിനെതിരെ ബഹിഷ്കരണ ആഹ്വാനങ്ങൾ വരെ ഉയർന്നിരിക്കുകയാണ്. എന്നാൽ ചിത്രം ഒരു മതത്തിനും എതിരല്ലെന്നും സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നവർക്കും മയക്കുമരുന്ന് സംഘത്തിനും തീവ്രവാദ സംഘടനകൾക്കുമൊക്കെ എതിരാണ് ചിത്രമെന്നും പറയുകയാണ് ദ കേരള സ്റ്റോറിയിലെ നായികയായ അദാ ശർമ്മ. 

"ഞങ്ങളുടെ സിനിമ ഒരു മതത്തിനും എതിരല്ല. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നവർക്കും മയക്കുമരുന്ന് സംഘത്തിനും തീവ്രവാദ സംഘടനകൾക്കുമൊക്കെ എതിരാണ് ഈ സിനിമ. പലരും ഇതിനെ പ്രൊപ്പ​​ഗാണ്ട എന്ന് പറയുന്നു. പക്ഷെ ആ ധാരണ നിങ്ങൾ സിനിമ കണ്ടാൽ മാറും", അദാ ശർമ്മ പറഞ്ഞു.

കേരളത്തിൽ നിന്നുതന്നെ നിരവധിപ്പേർ സിനിമയ്ക്ക് പിന്തുണയുമായി എത്തുന്നുണ്ടെന്നും അഭിനന്ദിച്ചുകൊണ്ട് ധാരാളം സന്ദേശങ്ങൾ ലഭിച്ചെന്നും നടി പറഞ്ഞു. എല്ലാവരും എന്നോട് സിനിമയെ പ്രമോട്ട് ചെയ്യാനും പി ആർ വർക്ക് ചെയ്യണമെന്നുമൊക്കെ പറഞ്ഞു. പക്ഷെ ഇപ്പോൾ കിട്ടുന്നത്ര പ്രചാരം ഞാൻ വിചാരിച്ചാൽ കിട്ടില്ല, നടി കൂട്ടിച്ചേർത്തു. അദാ ശർമ്മയുടെ അമ്മ മലയാളിയും അച്ഛൻ തമിഴ്‌നാട് സ്വദേശിയുമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com