ഒട്ടേറെ സിനിമകളില്‍ നിന്ന് മാറ്റിനിര്‍ത്തി; എനിക്കെതിരെ ഒരു ലോബി പ്രവര്‍ത്തിക്കുന്നു; എം ജയചന്ദ്രന്‍

ഈശ്വരന്റെ ലോബി  എനിക്കൊപ്പമാണ്. അതിന്റെ തെളിവാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നേട്ടം.
എം. ജയചന്ദ്രന്‍/ ഫെയ്‌സ്ബുക്ക്‌
എം. ജയചന്ദ്രന്‍/ ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: മലയാള ചലച്ചിത്രസംഗീതമേഖലയില്‍ തനിക്കെതിരെ ശക്തമായ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍. അവര്‍ കാരണം ഒട്ടേറെ സിനിമകളില്‍ നിന്നും തന്നെ പലരും മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും എന്നാല്‍ തനിക്ക് സ്വന്തമായി ഒരു വഴിയുണ്ടെന്നും ആ വഴിയിലൂടെ മുന്നോട്ടു നീങ്ങുമെന്നും ജയചന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് കേസരി സ്മാരക ട്രസ്റ്റിന്റെ 'മീറ്റ് ദ് പ്രസ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഈശ്വരന്റെ ലോബി  എനിക്കൊപ്പമാണ്. അതിന്റെ തെളിവാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നേട്ടം. 'സിനിമയില്‍ ഒറ്റയ്ക്ക് നടക്കുന്ന വ്യക്തിയാണ് ഞാന്‍. എനിക്കായി ഒരു പാതയുണ്ട്. അതിലൂടെ ഞാന്‍ മുന്നോട്ടു നീങ്ങും. സിനിമയില്‍ അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ ഓരോ നിമിഷവും ഞാന്‍ സ്വയം വെല്ലുവിളിച്ച് ഹിറ്റുകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കണം'- ജയചന്ദ്രന്‍ പറഞ്ഞു. 

നേരത്തെയും സംസ്ഥാന പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങാനുള്ള ഭാഗ്യം എനിക്കുണ്ടായി. സംഗീതത്തിന് വലിയ അദൃശ്യ ശക്തിയുള്ളതായി ഞാന്‍ വിശ്വസിക്കുന്നു. വിവാദങ്ങള്‍ക്കു പിന്നാലെ പോകുന്നില്ല. ഞാന്‍ ഒരു ലോബിയുടെയും ഭാഗമല്ല. എന്നാല്‍ സിനിമയില്‍ ഒരു ശക്തമായ ലോബിയുണ്ട്. അതിന്റെ ഭാഗമായി പല സിനിമകളില്‍ നിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട്. അടുത്തകാലത്തു പോലും അങ്ങനെ സംഭവിച്ചുവെന്നും എം ജയചന്ദ്രന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com