'ഫെയ്സ്ബുക്ക് അമ്മാവന്റെ ഡിപി': സെൽഫിയുമായി എസ്തർ; '20 വർഷത്തിൽ ഇൻസ്റ്റ ആന്റിയാകും', വിമർശനം

ചർച്ചയാവുന്നത് എസ്തർ നൽകിയ അടിക്കുറിപ്പാണ്
എസ്തർ അനിൽ /ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
എസ്തർ അനിൽ /ഫോട്ടോ: ഇൻസ്റ്റ​ഗ്രാം

ബാലതാരമായി എത്തി മലയാളികളുടെ മനം കവർന്ന താരമാണ് എസ്തർ അനിൽ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം തന്റെ ബം​ഗളൂരു ജീവിതത്തിൽ നിന്നുള്ള ചില നിമിഷങ്ങൾ താരം പോസ്റ്റ് ചെയ്യുകയുണ്ടായി. എന്നാൽ ചർച്ചയാവുന്നത് എസ്തർ നൽകിയ അടിക്കുറിപ്പാണ്. 

ഒരു ശരാശരി ഫെയ്സ്ബുക്ക് അമ്മാവന്റെ ഡിപി- എന്ന അടിക്കുറിപ്പിലാണ് എസ്തർ ഒരു സെൽഫി പോസ്റ്റ് ചെയ്തത്. ഇതാണ് പലരേയും ചൊടിപ്പിച്ചത്. 20 വർഷത്തിൽ നിങ്ങൾ ഇൻസ്റ്റ ആന്റിയാകും എന്നാണ് വിമർശനം. 

കുട്ടി ഉദ്ദേശിച്ചത് ഫൺ ആണെങ്കിലും അങ്ങനെ തോന്നിയില്ല. ആദ്യമായി ഫോൺ ഉപയോഗിക്കുന്നവർക് സെൽഫി വേണ്ട വണ്ണം എടുക്കാൻ അറിയില്ലായിരിക്കും. നാളെ ഈ കുട്ടിക്കും വയസ്സായി അപ്പോളത്തെ ടെക്നോളജി മുന്നിൽ അമ്മായി ആകുമ്പോൾ മനസ്സിലാകും.- എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. 

എസ്തർ അനിൽ പങ്കുവെക്കുന്ന ​ഗ്ലാമർ ചിത്രങ്ങൾ വലിയ വാർത്തയാകാറുണ്ട്. ദൃശ്യം സിനിമയിലെ മോഹൻലാലിന്റെ മകളുടെ വേഷം വലിയ ശ്രദ്ധനേടിയിരുന്നു. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചിരുന്നു. മലയാളത്തില്‍ ജാക്ക് ആൻഡ് ജിൽ എന്ന സിനിമയിലാണ് എസ്തര്‍ അനില്‍ അവസാനമായെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com