'വീട്ടിൽ കയറി ആക്രമിച്ചിട്ടില്ല', ചെകുത്താന് എതിരെ മാനനഷ്ടക്കേസുമായി ബാല; ഗൂഢാലോചന നടത്തിയെന്നും പരാതി

താൻ വീട് കയറി ആക്രമിച്ചെന്ന് പറയുന്നത് തെറ്റായ പ്രസ്താവനയെന്ന് ബാല നോട്ടീസിൽ പറയുന്നു
ബാല, ചെകുത്താൻ/ചിത്രം: ഫേയ്സ്ബുക്ക്
ബാല, ചെകുത്താൻ/ചിത്രം: ഫേയ്സ്ബുക്ക്

ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിന് എതിരെ മാനനഷ്ടക്കേസ് കൊടുക്കാൻ നടൻ ബാല. അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന് കാട്ടി അജു അലക്‌സിന് വക്കീൽ നോട്ടീസ് അയച്ചു. താൻ വീട് കയറി ആക്രമിച്ചെന്ന് പറയുന്നത് തെറ്റായ പ്രസ്താവനയെന്ന് ബാല നോട്ടീസിൽ പറയുന്നു. മൂന്ന് ദിവസത്തിനകം ഇത് പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ബാലയ്ക്കെതിരെ അജു പരാതി നൽകിയത്. ഫ്ലാറ്റിൽ അതിക്രമിച്ചു കയറി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. വീട് അടിച്ചു തകർത്തെന്നും പരാതിയിൽ പറയുന്നുണ്ട്. അജുവിന്റെ സുഹൃത്ത് മുഹമ്മദ്‌ അബ്ദുൽ ഖാദര്‍ ആണ് പരാതിക്കാൻ. ഇതിനു പിന്നാലെ താരത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ബാലയുടെ വീട്ടിലെത്തി പൊലീസ് കഴിഞ്ഞ ദിവസം മൊഴിയെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ബാല നോട്ടീസ് അയച്ചത്. 

അജു നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ തന്റെ ബിസിനസിനെയും തന്നെ വിശ്വസിക്കുന്നവരുടെ ഇടയിലും ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളും ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് ആക്ഷേപം ഉന്നയിച്ച അതേ പ്ലാറ്റ്ഫോം വഴി പരസ്യമായി ഖേദം പ്രകടിപ്പിക്കണം. അപകീർത്തിയ്ക്ക് ഇടയാക്കിയ വീഡിയോ പിൻവലിക്കണമെന്നും ബാല നോട്ടീസിൽ ആവശ്യപ്പെടുന്നു. 

ഇതോടൊപ്പം തന്നെ പാലാരിവട്ടം പൊലീസിൽ അജു അലക്സിനെതിരെ ക്രിമിനൽ കേസും ബാല നൽകിയിട്ടുണ്ട്. തനിക്കെതിരെ അജു ​ഗൂഢാലോചന നടത്തി എന്നാണ് ഈ പരാതിയിൽ ബാല പറയുന്നത്. ഇതുസംബന്ധിച്ച അന്വേഷണം നടത്തി നടപടി വേണമെന്നാണ് ബാലയുടെ പരാതിയിൽ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com