"ഒരാഴ്ച മുന്നേ നടന്ന ചെറിയൊരു അപകടം, ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ല": വിതുര തങ്കച്ചൻ 

ഒരാഴ്ച മുന്നേ നടന്ന ചെറിയൊരു അപകടത്തെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് തങ്കച്ചൻ
വിതുര തങ്കച്ചൻ
വിതുര തങ്കച്ചൻ


വാഹനാപകടത്തിൽ പരിക്കേറ്റെന്ന വാർത്തയിൽ വ്യക്തത വരുത്തി മിമിക്രി താരം വിതുര തങ്കച്ചൻ. ഒരാഴ്ച മുന്നേ നടന്ന ചെറിയൊരു അപകടത്തെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും തനിക്ക് പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ലെന്നും തങ്കച്ചൻ അറിയിച്ചു. 

"എന്റെ പേരില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്ത ഒരാഴ്ച മുന്നേ നടന്ന ചെറിയൊരു അപകടമാണ്. എനിക്ക് ഇപ്പോള്‍ പറയത്തക്ക പ്രശ്‌നങ്ങള്‍ ഒന്നുമില്ല. സ്‌നേഹത്തോടെ തങ്കച്ചന്‍", താരം ഫേയ്സ്ബുക്കിൽ കുറിച്ചു. 

തങ്കച്ചൻ സഞ്ചരിച്ച കാർ ജെസിബിയുടെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. നായ കുറുകെ ചാടിയതിനെ തുടർന്നു വെട്ടിത്തിരിച്ച കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മണ്ണുമാന്തിയിൽ തട്ടുകയായിരുന്നു. നെഞ്ചിലും കഴുത്തിലും പരിക്കേറ്റ താരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com