ടൈഗർ ഷറോഫിന്റെ കാമുകി എസ്തർ അനിൽ? ഇതെങ്ങനെ!; 'രസകരമായിട്ടുണ്ട്'

നടി ദിഷ പഠാനിയുമായി പിരിഞ്ഞ ടൈഗർ വീണ്ടും പ്രണയത്തിലാണെന്നുള്ള വാർത്തയിൽ എസ്തറിന്റെ ചിത്രം കണ്ടതാണ് സംഭവം
ടൈഗർ ഷറോഫ്, എസ്തർ അനിൽ
ടൈഗർ ഷറോഫ്, എസ്തർ അനിൽ

ബാലതാരമായി തിളങ്ങിയ നമ്മുടെ സ്വന്തം എസ്തർ ബോളിവുഡ് നടൻ ടൈഗർ ഷറോഫിന്റെ കാമുകിയോ? ഗോസിപ് കോളങ്ങളിലെ പുതിയ വാർത്ത കണ്ട പലരും ഞെട്ടി. നടി ദിഷ പഠാനിയുമായി പിരിഞ്ഞ ടൈഗർ വീണ്ടും പ്രണയത്തിലാണെന്നുള്ള വാർത്തയിൽ എസ്തറിന്റെ ചിത്രം കണ്ടതാണ് സംഭവം. യഥാർത്ഥത്തിൽ ഈ വാർത്ത കണ്ട എസ്തറും ഒന്ന് അമ്പരന്നു. 'രസകരമായിട്ടുണ്ട്' എന്നാണ് ഈ വാർത്തയോട് എസ്തർ പ്രതികരിച്ചത്. ടൈഗറിന്റെ കാമുകി ദീഷ ദാനുക്കിന്റെ ചിത്രം മാറിപ്പോയതാണ് സം​ഗതി. 

ദീർഘനാളായി പ്രണയത്തിലായിരുന്ന ടൈഗറും ദിഷയും കഴിഞ്ഞ വർഷമാണ് ബന്ധം അവസാനിപ്പിച്ചത്. അഭിമുഖങ്ങളിലടക്കം ടൈഗർ ഇത് തുറന്ന് സമ്മതിക്കുകയും ചെയ്തു. ഇപ്പോഴിതാ താരം ഒരുവർഷമായ ദീഷ ദാനുക്കുമായി പ്രണയത്തിലാണെന്ന റിപ്പോർട്ടുകളാണ് വരുന്നത്. മുംബൈ ആസ്ഥാനമായുള്ള ഒരു പ്രമുഖ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യുകയാണ് ദീഷ. ദീഷ ടൈഗറിന് തിരക്കഥ കേട്ട് അഭിപ്രായങ്ങൾ നൽകാറുണ്ടെന്നും ഇരുവരും പ്രണയത്തിലാണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, താൻ കഴിഞ്ഞ രണ്ട് വർഷമായി സിംഗിൾ ആണെന്നാണ് ടൈഗറിന്റെ പ്രതികരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com