'ഞാന്‍ മരിച്ചാലും എന്റെ ചേട്ടന്‍ ജീവനോടെ വരണം': കരള്‍ പകുത്തുതന്ന വ്യക്തിയെ പരിചയപ്പെടുത്തി ബാല, വിഡിയോ

വേദിയിൽ സംസാരിക്കുകയായിരുന്ന ബാല ജോസഫിനെ സ്റ്റേജിലേക്ക് വിളിക്കുകയായിരുന്നു
ബാലയും ജോസഫും/ വിഡിയോ സ്ക്രീൻഷോട്ട്
ബാലയും ജോസഫും/ വിഡിയോ സ്ക്രീൻഷോട്ട്

കരൾരോ​ഗത്തെ തുടർന്ന് ​ഗുരുതരാവസ്ഥയിലായ ബാല ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. മരണത്തിനും ജീവിതത്തിനും ഇടയിലൂടെയാണ് ബാല കടന്നുപോയത്. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായതാണ് ബാല ജീവിതത്തിലേക്ക് തിരിച്ചുവരാൻ കാരണമായത്. ഇപ്പോൾ തനിക്ക് കരൾ നൽകി സഹായിച്ച വ്യക്തിയെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. 

ജോസഫ് എന്ന വ്യക്തിയാണ് ബാലയ്ക്ക് കരൾ പകുത്ത് നൽകിയത്. ഫിലിം ആർട്ടിസ്റ്റ് എംപ്ലോയീസ് യൂണിയന്റെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് തന്റെ കരൾ ദാതാവിനെ പരിചയപ്പെടുത്തിയത്. വേദിയിൽ സംസാരിക്കുകയായിരുന്ന ബാല ജോസഫിനെ സ്റ്റേജിലേക്ക് വിളിക്കുകയായിരുന്നു. ഭാര്യ എലിസബത്തും ബാലയുടെ അടുത്തുണ്ടായിരുന്നു. 

ഒരു ദിവസം രാത്രി എലിസബത്തിനെ ഡോക്ടര്‍ വിളിച്ചു. എന്റെ ജീവിതം തീര്‍ന്നു എന്ന് അവള്‍ക്ക് മനസിലായി. ആ സമയത്താണ് ജോസഫ് എനിക്ക് കരള്‍ പകരുത്തു നല്‍കുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതിനു മുന്‍പ് എന്നെക്കുറിച്ച് ജോസഫ് ഡോക്ടറിനോട് പറഞ്ഞ ഒരു കാര്യമുണ്ട്. ഡോക്ടറാണ് എന്നോട് ഇതേക്കുറിച്ച് പറഞ്ഞത്. ഞാന്‍ മരിച്ചാലും എന്റെ ചേട്ടന്‍ ജീവനോട് വരണം. എന്റെ ചേട്ടന്‍ ജീവനോട് വന്നാല്‍ ഒരു ജീവന്‍ അല്ല ഒരായിരം ജീവനാണ് രക്ഷപ്പെടാന്‍ പോകുന്നത് എന്ന്.- ബാല പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com