‌ചന്ദ്രയാൻ ലാൻഡിങ് കാണാൻ ഞാനും ശ്വാസമടക്കി കാത്തിരിക്കുന്നു; അഭിമാനത്താൽ ഹൃദയം തുടിക്കുന്നെന്ന് കരീന

ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ അഭിമാനനേട്ടത്തിലേക്ക് ഇനി ഒരേ ഒരു ദിവസം കൂടി
കരീന കപീർ/ ചിത്രം: പിടിഐ
കരീന കപീർ/ ചിത്രം: പിടിഐ

ന്ത്യയുടെ ചന്ദ്രയാൻ 3 പേടകം ചന്ദ്രനിൽ ലാൻഡിങ് നടത്തുന്ന നിമിഷത്തിനായി ശ്വാസമടക്കി കാത്തിരിക്കുകയാണെന്ന് നടി കരീന കപൂർ‌. ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ അഭിമാനനേട്ടത്തിലേക്ക് ഇനി ഒരേ ഒരു ദിവസം കൂടി. "ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഒരു മികച്ച നീക്കമാണ്, ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷം. ഹൃദയത്തിൽ നമുക്ക് ആ അഭിമാനം അനുഭവപ്പെടും", കരീന പറഞ്ഞു. ചന്ദ്രയാൻ 3 ലാൻഡിങ് നടത്തുന്നത് മക്കൾക്കൊപ്പം കാണാനാണ് തീരുമാനമെന്നും കരീന പറഞ്ഞു. 

നാളെ വൈകീട്ട് 6.04-ന് ചന്ദ്രയാൻ 3 ചന്ദ്രനിൽ തൊടുമെന്നാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) അറിയിച്ചിരിക്കുന്നത്. ഇന്ത്യക്കാരായ നമ്മളെല്ലാവരും ഈ നിമിഷം കാണാനായി കാത്തിരിക്കുകയാണ്. ഒരുപാടുപേർ അത് കണ്ട് കോരിത്തരിക്കുമെന്ന് ഉറപ്പാണ്, കരീന പറഞ്ഞു. 

ജൂലായ് 14-ന് ഉച്ചകഴിഞ്ഞ് 2.35-നാണ് ചന്ദ്രയാൻ-3 പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് മാർക്ക്-3 റോക്കറ്റിൽ കുതിച്ചുയർന്നത്. ഓഗസ്റ്റ് ഒന്നിന് പേടകത്തെ ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിൽനിന്ന് വേർപെടുത്തി. ഓഗസ്റ്റ് അഞ്ചിന് ചന്ദ്രന്റെ ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com