ഹോട്ടല്‍ മുറിയില്‍ നിന്ന് ഒളികാമറ കണ്ടെത്തി; ദുരനുഭവം പറഞ്ഞ് നടി കൃതി

കന്നഡ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് ദുരനുഭവമുണ്ടായത്
കൃതി ഖര്‍ബന്ദ/ചിത്രം: ഫേയ്സ്ബുക്ക്
കൃതി ഖര്‍ബന്ദ/ചിത്രം: ഫേയ്സ്ബുക്ക്

താമസിക്കാനെത്തിയ ഹോട്ടല്‍ മുറിയില്‍ നിന്ന് ഒളികാമറ കണ്ടെത്തിയ സംഭവം വെളിപ്പെടുത്തി നടി കൃതി ഖര്‍ബന്ദ. കന്നഡ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് ദുരനുഭവമുണ്ടായത്. 

കന്നഡ സിനിമയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ സംഭവം എനിക്ക് ഓര്‍മയുണ്ട്. ഹോട്ടലില്‍ ജോലി നോക്കുകയായിരുന്ന പയ്യന്‍ എന്റെ മുറിയില്‍ കാമറ വെച്ചു. ഹോട്ടലില്‍ താമസിക്കാനെത്തിയാല്‍ നന്നായി പരിശോധിക്കുന്ന ശീലം എനിക്കും ടീമിനുമുണ്. ഒളികാമറ വെക്കുന്ന കാര്യത്തില്‍ അവന്‍ അത്ര മികച്ചതായിരുന്നില്ല. കാരണം അത്ര മോശമായാണ് കാമറ വെച്ചിരുന്നത്. സെറ്റ് ഓഫ് ബോക്‌സിന് പിറകിലായി എനിക്ക് കാണാവുന്ന തരത്തിലായിരുന്നു കാമറ. ഇത്തരം കാര്യങ്ങളില്‍ നമ്മള്‍ ശ്രദ്ധിക്കണം.- കൃതി പറഞ്ഞു. 

കൂടാതെ മറ്റൊരാളില്‍ നിന്നുണ്ടായ മോശം അനുഭവത്തേക്കുറിച്ച് കൃതി തുറന്നു പറഞ്ഞു. ഫോട്ടോ എടുക്കുന്നതിനിടെ ഒരാള്‍ ശക്തമായി പിച്ചി എന്നാണ് താരം പറയുന്നത്. പലപ്രാവശ്യം ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അത് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും കൃതി കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com