'ഇന്ത്യയ്ക്ക് അഭിമാനം, ഐഎസ്ആര്‍ഒയ്ക്ക് നന്ദി': ചന്ദ്രയാൻ നേട്ടത്തിൽ സന്തോഷം പങ്കുവച്ച് പ്രകാശ് രാജ്

ചന്ദ്രയാൻ 3നെ അപമാനിച്ചു എന്നാരോപണത്തിന് പിന്നാലെയാണ് ചരിത്രനേട്ടത്തിൽ സന്തോഷം പങ്കുവച്ച് താരം എത്തിയത്
പ്രകാശ് രാജ്/ ഫെയ്സ്ബുക്ക്, ചന്ദ്രയാൻ ദൗത്യം വീക്ഷിക്കുന്ന ഐഎസ്ആർഒ ജീവനക്കാർ/ പിടിഐ
പ്രകാശ് രാജ്/ ഫെയ്സ്ബുക്ക്, ചന്ദ്രയാൻ ദൗത്യം വീക്ഷിക്കുന്ന ഐഎസ്ആർഒ ജീവനക്കാർ/ പിടിഐ

രാജ്യത്തിന്റെ ചന്ദ്രയാൻ 3 നേട്ടത്തിൽ സന്തോഷം പങ്കുവച്ച് നടൻ പ്രകാശ് രാജ്. ഇന്ത്യയ്ക്ക് അഭിമാന നിമിഷം എന്നാണ് താരം സോഷ്യൽ മീ‍ഡിയയിൽ കുറിച്ചത്. ഐഎസ്ആർഒയ്ക്കും പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും പ്രകാശ് രാജ് പ്രശംസിച്ചു. ചന്ദ്രയാൻ 3നെ അപമാനിച്ചു എന്നാരോപണത്തിന് പിന്നാലെയാണ് ചരിത്രനേട്ടത്തിൽ സന്തോഷം പങ്കുവച്ച് താരം എത്തിയത്. 

"ഇന്ത്യയ്ക്കും മുഴുവന്‍ മനുഷ്യകുലത്തിനും അഭിമാന നിമിഷം. ഐഎസ്ആര്‍ഒയ്ക്കും ചന്ദ്രയാന്‍ 3 നും വിക്രം ലാന്‍ഡറിനും ഇത് യാഥാര്‍ഥ്യമാക്കാന്‍ സംഭാവന ചെയ്ത ഓരോരുത്തര്‍ക്കും നന്ദി. പ്രപഞ്ചത്തിന്‍റെ നിഗൂഢത അറിയാനും ആഘോഷിക്കാനും ഇത് നമ്മെ നയിക്കട്ടെ"- പ്രകാശ് രാജ് എക്സിൽ കുറിച്ചു. 

കഴിഞ്ഞ ദിവസം ചന്ദ്രയാനെക്കുറിച്ച് താരം പങ്കുവച്ച ട്വീറ്റ് വലിയ വിവാദമായിരുന്നു. വിക്രം ലാന്‍ഡറില്‍ നിന്ന് അയച്ച ചന്ദ്രനില്‍ നിന്നുള്ള ആദ്യ ചിത്രമെന്ന തലക്കെട്ടോടെ ഒരു ചായക്കടക്കാരന്റെ ചിത്രമാണ് പ്രകാശ് രാജ് പോസ്റ്റ് ചെയ്തത്.  പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ചന്ദ്രയാൻ ദൗത്യത്തേയും അപമാനിക്കുന്നതാണ് കമന്റുകൾ എന്നായിരുന്നു ആരോപണം. ചില ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് കർണാടകയിലെ ബനഹട്ടി പൊലീസ് സ്റ്റേഷനിൽ പ്രകാശ് രാജിനെതിരെ ഇത് സംബന്ധിച്ച് കേസും എടുത്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com