'പാടത്തെ പൈങ്കിളിയേ..', അരിസ്റ്റോ സുരേഷിന്റെ ആലാപനം; നിഗൂഢത്തിലെ ​ഗാനം പുറത്ത് 

ഗാനം ആലപിച്ചിരിക്കുന്നത് നടൻ അരിസ്റ്റോ സുരേഷ് ആണ്
അനൂപ് മേനോൻ, അരിസ്റ്റോ സുരേഷ്/ വിഡിയോ സ്ക്രീൻഷോട്ട്
അനൂപ് മേനോൻ, അരിസ്റ്റോ സുരേഷ്/ വിഡിയോ സ്ക്രീൻഷോട്ട്

നൂപ് മേനോൻ നായകനായെത്തുന്ന 'നിഗൂഢം' എന്ന ചിത്രത്തിലെ പുതിയ ​ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. ‘പാടത്തെ പൈങ്കിളിയേ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നടൻ അരിസ്റ്റോ സുരേഷ് ആണ്. കൃഷ്ണചന്ദ്രൻ സികെയുടെ വരികൾക്ക് റോണി റാഫേൽ ആണ് സം​ഗീതം ഒരുക്കിയിരിക്കുന്നത്. 

മികച്ച പ്രതികരണമാണ് ​ഗാനത്തിന് ലഭിക്കുന്നത്. അജേഷ് ആന്റണി, അനിഷ് ബി ജെ, ബെപ്സൺ നോർബെൽ എന്നിവർ ചേർന്നു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'നിഗൂഢം'. 

ചിത്രത്തിൽ അനൂപ് മേനോനും ഇന്ദ്രൻസുമാണ് മുഖ്യവേഷത്തിലെത്തുന്നത്. പ്രദീപ് നായർ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ജി&ജി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ അജേഷ് എസ്.കെ ആണ് ‘നിഗൂഢം’ നിർമിക്കുന്നത്. എഡിറ്റിങ്: സോബിൻ സോമൻ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com