'രഞ്ജിത്തിനെ രക്ഷിക്കാനാണോ ഹർജി നൽകിയത്?' ലിജീഷ് നിലപാട് വ്യക്തമാക്കണം; ജോയി മാത്യു 

സ്വന്തം നിലയ്ക്കാണോ മറ്റാര്‍ക്കെങ്കിലും വേണ്ടിയാണോ ഹര്‍ജി നല്‍കിയതെന്ന് ലിജീഷ് വ്യക്തമാക്കണമെന്ന് ജോയ് മാത്യു
ജോയ് മാത്യു/ഫെയ്‌സ്ബുക്ക്‌
ജോയ് മാത്യു/ഫെയ്‌സ്ബുക്ക്‌

കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിവാദത്തില്‍ പ്രതികരിച്ച് നടന്‍ ജോയ് മാത്യു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ രക്ഷിക്കാനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതെന്ന ആരോപണത്തില്‍ സംവിധായകന്‍ ലിജീഷ് നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ സംവിധായകന്‍ വിനയന്റെ ആരോപണം സത്യമാണെന്ന് ജനം കരുതുമെന്നും നടന്‍ പറഞ്ഞു.

സ്വന്തം നിലയ്ക്കാണോ മറ്റാര്‍ക്കെങ്കിലും വേണ്ടിയാണോ ഹര്‍ജി നല്‍കിയതെന്ന് ലിജീഷ് പറയണമെന്നും ജോയ് മാത്യു പ്രതികരച്ചു. പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കെകെ ഹര്‍ഷിനയുടെ സമരത്തിന്റെ 100-ാം ദിവസം ഐക്യദാര്‍ഢ്യം പ്രഖാപിച്ച് കോഴിക്കോട് സമര വേദിയില്‍ എത്തിയതായിരുന്നു അദ്ദേഹം.

നീതി നിഷേധിക്കപ്പെട്ട അമ്മയുടെ അവസ്ഥ മനസിലാക്കിയതിനാലാണ് സമരത്തിന് പിന്തുണയുമായി നേരിട്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് കലാകാരന്മാര്‍ വിചാരിച്ചു വെച്ചിരിക്കുന്നത്. എന്നാല്‍ അവര്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ഇതെല്ലാം നിലനില്‍ക്കുന്നത് സാധാരണക്കാരുടെ പണം കൊണ്ടാണ് എന്നാണ്. തെറ്റ് ചെയ്തവരെ നീതിക്ക് മുന്നില്‍ കൊണ്ടുവരണം. നീതി വൈകിപ്പിക്കുന്നത് കുറ്റക്കാരെ രക്ഷിക്കുന്നതിന് തുല്യമാണ്. ഹര്‍ഷിനയ്ക്ക് നീതി കിട്ടേണ്ടത് നാടിന്റെ ആവശ്യമാണെന്‌നും അദ്ദേഹം പറഞ്ഞു. 

അതേസമയം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.ഹർജിക്കാരൻ അവാർഡ് നിർണയത്തിന്റെ പ്രാഥമിക റൗണ്ടിൽ തന്നെ പുറത്തായതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ പൊതുതാത്പര്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ചില ഡമ്മി കക്ഷികളെ കണ്ടെത്തി യാതൊരു തെളിവും ഹാജരാക്കാതെ കോടതികളിൽ കേസുകൊടുപ്പിച്ചു തള്ളിക്കുകയാണെന്ന് വിനയൻ ആരോപിച്ചിരുന്നു. ഇത്തരം വാർത്തകളിലൂടെ താൻ തെറ്റുകാരനല്ലെന്ന് വരുത്തി തീർക്കുകയാണ് ചലച്ചിത്ര അക്കാദമി ചെയർമാന്റെ ലക്ഷ്യമെന്നും വിനയൻ പറഞ്ഞിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com