'ആ പാട്ടു കേള്‍ക്കുമ്പോള്‍ ഞാന്‍ എന്റെ മാതാപിതാക്കളെക്കുറിച്ച് ഓര്‍ക്കും, ഒരുപാട് മിസ് ചെയ്യുന്നുണ്ട്': ഷാരുഖ് ഖാന്‍

തന്റെ കുട്ടിക്കാലം മനോഹരമായിരുന്നെന്നും മാതാപിതാക്കളെ ഒരുപാട് മിസ് ചെയ്യാറുണ്ടെന്നും ഷാരുഖ് കുറിച്ചു
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്


ണ്ട് സൂപ്പര്‍ഹിറ്റുകളാണ് ഈ വര്‍ഷം ഷാരുഖ് ഖാന്റെ പേരിലുള്ളത്. പത്താനും ജവാനും വന്‍ വിജയമായതിനു പിന്നാലെ ഡുങ്കിയും റിലീസിന് എത്തുകയാണ്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധേയമായിരുന്നു. നികലേ താ കഭി ഹം ഗര്‍ സേ എന്ന ഗാനത്തേക്കുറിച്ച് ഷാരുഖ് ഖാന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഈ പാട്ട് തന്നെ മാതാപിതാക്കളെ ഓര്‍മിപ്പിച്ചു എന്നാണ് ഷാരുഖ് ഖാന്‍ പറഞ്ഞത്. 

എക്‌സ് പ്ലാറ്റ്‌ഫോമില്‍ ആരാധകരുമായി സംവദിക്കുകയായിരുന്നു താരം. 'സാര്‍, ഈ പാട്ടു കേള്‍ക്കുമ്പോള്‍ എനിക്ക് എന്റെ കുടുംബത്തെ ഓര്‍മ വരും. ആദ്യം കേട്ടപ്പോള്‍ താങ്കള്‍ക്കും അങ്ങനെ തോന്നിയോ?' എന്നായിരുന്നു ആരാധകന്റെ ചോദ്യം. തനിക്കും അങ്ങനെ തോന്നി എന്നായിരുന്നു ഷാരുഖിന്റെ മറുപടി. എന്റെ മാതാപിതാക്കളെക്കുറിച്ച് ഞാന്‍ ഓര്‍ത്തു, എന്റെ ഡല്‍ഹി ദിനങ്ങള്‍, സുഹൃത്തുക്കള്‍. വളരെ വൈകാരികമായി എന്നാണ് ഷാരുഖ് കുറിച്ചത്. 

ഡല്‍ഹി മിസ് ചെയ്യാറുണ്ടോ എന്നും കുട്ടിക്കാലത്തേക്കുറിച്ച് പറയാനുമാണ് ഒരാള്‍ കുറിച്ചത്. താന്‍ ഇപ്പോഴും കുട്ടി തന്നെയാണ് എന്നാണ് താരം തമാശയായി പറഞ്ഞത്. തന്റെ കുട്ടിക്കാലം മനോഹരമായിരുന്നെന്നും മാതാപിതാക്കളെ ഒരുപാട് മിസ് ചെയ്യാറുണ്ടെന്നും ഷാരുഖ് കുറിച്ചു. 

മറ്റൊരു ആരാധകന്‍ പറഞ്ഞത് ഈ പാട്ട് കേട്ടതോടെ കാനഡയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ചു എന്നായിരുന്നു. ഇന്ത്യ മികച്ചതാണെന്നും എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ സൂക്ഷിച്ച് തീരുമാനമെടുക്കണം എന്നായിരുന്നു ഷാരുഖിന്റെ ഉപദേശം. ചില സമയങ്ങളില്‍ രാജ്യത്തിന്റെ പുറത്തുപോയി ജോലി ചെയ്യേണ്ടതായി വരുമെന്നും താരം കുറിച്ചു.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com