ചെന്നൈ മഴയുടെ ഭീകരത; ദൃശ്യങ്ങള്‍ പങ്കുവെച്ച് റഹ്മാന്‍

നടനും കുടുംബവും സുരക്ഷിതമാണോ എന്ന് വീഡിയോക്ക് താഴെ ധാരാളം ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്
റഹ്മാന്‍/ ഫോട്ടോ: ഇന്‍സ്റ്റഗ്രാം
റഹ്മാന്‍/ ഫോട്ടോ: ഇന്‍സ്റ്റഗ്രാം

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച് നടന്‍ റഹ്മാന്‍. ഒരു അപ്പാര്‍ട്‌മെന്റിനു താഴെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ വെള്ളത്തില്‍ ഒഴുകിപ്പോകുന്ന ദൃശ്യങ്ങളാണ് വിഡിയോയില്‍ ഉള്ളത്.  റഹ്മാന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചത്. 

നടനും കുടുംബവും സുരക്ഷിതമാണോ എന്ന് വീഡിയോക്ക് താഴെ ധാരാളം ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.  ചില സഹപ്രവര്‍ത്തകരും ഇതില്‍ കമന്റ് ചെയ്യുന്നുണ്ട്. ചെന്നൈയിലെ അതിശക്തമായ മഴയും കാറ്റും കാരണം കാളിദാസ് ജയറാമും കൊച്ചിയിലേക്കുള്ള യാത്ര മാറ്റിവച്ചു. പുതിയ സിനിമയായ 'രജനി'യുടെ പ്രമോഷനുമായി ബന്ധപ്പെട്ടു കേരളത്തില്‍ ഇന്ന് എത്തേണ്ടിയിരുന്നതായിരുന്നു താരം. 

മാധ്യമങ്ങളുമായി കാളിദാസ് ജയറാമും കൂട്ടരും നടത്തേണ്ടിയിരുന്ന വാര്‍ത്താ സമ്മേളനം താരത്തിന്റെ അഭാവം മൂലം മാറ്റിവച്ചിട്ടുണ്ട്.

ചെന്നൈയില്‍നിന്നുള്ള 20 വിമാനസര്‍വീസുകള്‍ റദ്ദാക്കി. ചില വിമാനങ്ങള്‍ ബെംഗളൂരുവിലേക്കു തിരിച്ചുവിട്ടു. 23 വിമാനങ്ങള്‍ വൈകും.  അതിശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ നഗരത്തില്‍ പല സ്ഥലങ്ങളും വെള്ളത്തിനടയിലായി. പലയിടത്തും വൈദ്യതി ബന്ധം വിഛേദിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com