ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ നിന്ന് സംവിധായകന്‍ ഡോ. ബിജു രാജിവച്ചു

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തുമായുണ്ടായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വിവാദമായിരുന്നു.
ഡോ. ബിജു
ഡോ. ബിജു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ബോര്‍ഡ് മെമ്പര്‍ സ്ഥാനത്ത് നിന്ന് സംവിധായകന്‍ ഡോ. ബിജു രാജിവച്ചു. തൊഴില്‍പരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ബിജുവിന്റെ വിശദീകരണം. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തുമായുണ്ടായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വിവാദമായിരുന്നു.

ടൊവിനോ തോമസ് നായകനായെത്തിയ 'അദൃശ്യജാലകങ്ങള്‍' എന്ന സിനിമയ്‌ക്കെതിരെ രഞ്ജിത്ത് നടത്തിയ പ്രസ്താവനയ്ക്ക് എതിരെ ബിജു രംഗത്ത് എത്തിയിരുന്നു. 'തിയറ്ററില്‍ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താന്‍ ഞാന്‍ ആളല്ല . കേരളത്തിനും ഗോവയ്ക്കും അപ്പുറം ലോകത്തൊരിടത്തും പേരിനെങ്കിലും ഒരു ചലച്ചിത്ര മേളയില്‍ പോലും പങ്കെടുത്തിട്ടില്ലാത്ത താങ്കളോട് രാജ്യാന്തര ചലച്ചിത്ര മേളകളെപറ്റിയും. തിയറ്ററിലെ ആള്‍ക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെ പറ്റിയും ഒക്കെ പറയുന്നത് വ്യര്‍ഥമാണ്.'- എന്നായിരുന്നു ബിജുവിന്റെ പ്രതികരണം.

'അദൃശ്യജാലകങ്ങള്‍' എന്ന സിനിമ തിയറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ ആളുകള്‍ കയറിയില്ലെന്നും ഇവിടെയാണ് ഡോക്ടര്‍ ബിജുവൊക്കെ സ്വന്തം റെലവന്‍സ് എന്താണ് എന്ന് ആലോചിക്കേണ്ടതെന്നുമായിരുന്നു ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്ത് പറഞ്ഞത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com