'ഇനിയും ചുരുളഴിയാത്ത രഹസ്യങ്ങൾ'; കൂടത്തായി കൂട്ടക്കൊല ഡോക്യുമെന്ററിയാക്കി നെറ്റ്ഫ്‌ലിക്‌സ്, ട്രെയിലർ

14 വര്‍ഷത്തിനിടെ ആറ് കൊലപാതകങ്ങള്‍ നടത്തിയ പ്രതി ജോളി ജോസഫിന്റെ ജീവിതം ആസ്പദമാക്കിയാണ് ഡോക്യുമെന്ററി
ജോളി ജോസഫ്, റോയ് തോമസ്, അന്നമ്മ മാത്യു/ വിഡിയോ സ്ക്രീൻഷോട്ട്
ജോളി ജോസഫ്, റോയ് തോമസ്, അന്നമ്മ മാത്യു/ വിഡിയോ സ്ക്രീൻഷോട്ട്

കേരളത്തെ നടുക്കിയ കൂടത്തായി കൂട്ടക്കൊല നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയാക്കുന്നു. 'കറി ആന്‍ഡ് സയനൈഡ് ദ് ജോളി ജോസഫ്' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഡിസംബര്‍ 22നാണ് ഡോക്യുമെന്ററി റിലീസ് ചെയ്യുന്നത്. 

14 വര്‍ഷത്തിനിടെ ആറ് കൊലപാതകങ്ങള്‍ നടത്തിയ പ്രതി ജോളി ജോസഫിന്റെ ജീവിതം ആസ്പദമാക്കിയാണ് ഡോക്യുമെന്ററി ചെയ്തിരിക്കുന്നത്. ചുരുളഴിയാതെ കിടക്കുന്ന പല രഹസ്യങ്ങള്‍ ഇനിയുമുണ്ടെന്നും ജോളി പലതും ഇപ്പോഴും ഒളിപ്പിക്കുകയാണെന്നും ട്രെയിലറില്‍ സൂചിപ്പിക്കുന്നു.

ദേശീയ പുരസ്‌കാര ജേതാവ് ക്രിസ്‌റ്റൊ ടോമിയാണ് ഡോക്യുമെന്റി സംവിധാനം ചെയ്യുന്നത്. 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ആറ് പേരാണ് സമാനമായ സാഹചര്യത്തില്‍ മരിച്ചത്. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ മാത്യു, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് മരിച്ചത്. റോയ് തോമസിന്റെ ഭാര്യ ജോളി ജോസഫാണ് ആറ് കൊലപാതകങ്ങളും നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com