തന്റെ പാട്ട് കോപ്പിയടിച്ചെന്ന് പാക് ​ഗായകൻ; മാപ്പ് പറഞ്ഞ് സോനു നി​ഗം

ഡിസംബർ രണ്ടിന് റിലീസ് ചെയ്ത ‘സുന്‍ സരാ’ എന്ന ​ഗാനമാണ് വിവാദമായത്
സോനു നി​ഗം, ഒമർ നദീം/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
സോനു നി​ഗം, ഒമർ നദീം/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം

​സോനു നി​ഗം പാടിയ പുതിയ ​ഗാനത്തിനെതിരെ കോപ്പിയടി ആരോപണവുമായി പാക് ​ഗായകൻ രം​ഗത്ത്. ഒമർ നദീം എന്ന ​ഗായകനാണ് രം​ഗത്തെത്തിയത്. പിന്നാലെ ഒമറിനോട് മാപ്പു പറഞ്ഞ് സോനു നി​ഗം കുറിപ്പ് പങ്കുവച്ചു. തനിക്ക് ​ഗാനവുമായി ബന്ധമില്ലെന്നും പാട്ടു പാടുക മാത്രമാണ് ചെയ്തത് എന്നുമാണ് ​ഗായകൻ കുറിച്ചത്. 

ഡിസംബർ രണ്ടിന് റിലീസ് ചെയ്ത ‘സുന്‍ സരാ’ എന്ന ​ഗാനമാണ് വിവാദമായത്. 2009ൽ പുറത്തിറങ്ങിയ തന്റെ ‘ഏ ഖുദാ’ എന്ന ​ഗാനത്തിന്റെ കോപ്പിയടിയാണ് സുൻ സരാ എന്നാണ് ഒമർ ആരോപിച്ചത്. യഥാർഥ പാട്ടിന് ക്രെഡിറ്റ് പോലും നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

‘ജീവിതത്തിലെ ചില പ്രധാന കാര്യങ്ങളിൽ പോലും ശ്രദ്ധിക്കാൻ കഴിയാത്ത ഒരു ഘട്ടത്തിൽ ഞാൻ എത്തിയിരിക്കുന്നു. നിങ്ങൾ എന്റെ പാട്ട് ഉപയോഗിക്കുകയാണെങ്കില്‍ ഒറിജിനൽ ട്രാക്കില്‍ ചെറിയ ക്രെഡിറ്റെങ്കിലും നല്‍കാമായിരുന്നു. നിങ്ങള്‍ എന്‍റെ ഗാനം ശ്രദ്ധിച്ചെങ്കില്‍ സൂക്ഷ്മതയോടെ  ഉപയോഗിക്കാമായിരുന്നു. സോനു നിഗമിന്റെ വലിയ ആരാധകനാണ് ഞാൻ’- ഒമർ നദീം കുറിച്ചു. 

ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സോനു മറുപടിയുമായി രം​ഗത്തെത്തിയത്. ‘നിങ്ങൾക്കെല്ലാം അറിയാവുന്നതു പോലെ, എനിക്ക് ഈ പാട്ടുമായി യാതൊരു ബന്ധവുമില്ല. ദുബായിൽ എന്റെ അയൽവാസിയായ കെആർകെ ആണ് എന്നോട് പാട്ട് പാടാൻ ആവശ്യപ്പെട്ടത്. ഞാൻ എല്ലാവർക്കും വേണ്ടി പാടുന്ന ആളല്ലായിരുന്നിട്ടും അദ്ദേഹത്തിന്‍റെ ആവശ്യം നിരസിക്കാൻ കഴിഞ്ഞില്ല. അങ്ങനെ ഞാൻ പാടി. അതിനു മുന്‍പ് ഒമറിന്റെ പാട്ട് കേട്ടിരുന്നെങ്കിൽ, ഞാൻ ഒരിക്കലും ഈ ഗാനം ആലപിക്കില്ലായിരുന്നു.- എന്നാണ് ഒമർ കുറിച്ചത്. 

നിങ്ങളാണ് കോപ്പിയടിച്ചതെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെടുകയായിരുന്നെന്നും ഒമര്‍ വ്യക്തമാക്കി. സോനു നിഗത്തിന്റെ പാട്ടുകള്‍ കേട്ടാണ് വളര്‍ന്നതെന്നും വലിയ ആരാധകനാണെന്നും കൂട്ടിച്ചേര്‍ത്തു. പിന്നാലെ ഒമറിന്റെ ഗാനത്തെ പ്രശംസിച്ചുകൊണ്ട് സോനു നിഗം രംഗത്തെത്തുകയായിരുന്നു.

എന്നെക്കാൾ നന്നായി താങ്കള്‍ ഈ ഗാനം പാടി. നിങ്ങളുടെ പാട്ട് ഇതുവരെ കേൾക്കാത്തതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഇപ്പോഴാണ് ഞാൻ താങ്കളുടെ ഗാനം ആദ്യമായി കേട്ടത്. എന്തൊരു അസാധാരണ ഗാനമാണിത്! തീർച്ചയായും എന്നെക്കാൾ നന്നായി നിങ്ങൾ അത് ആലപിച്ചു. ഇങ്ങനെ തന്നെ തുടരുക. നിങ്ങൾക്ക് കൂടുതൽ അനുഗ്രഹങ്ങളും ബഹുമതികളും ലഭിക്കട്ടെ. ഒത്തിരി സ്നേഹവും പ്രാർഥനയും’- എന്നാണ് സോനു നി​ഗം കുറിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com