ഈ വര്‍ഷം സൂപ്പര്‍ ഹിറ്റുകള്‍ നാലെണ്ണം മാത്രം;  പരാജയപ്പെട്ടത് 200 ചിത്രങ്ങള്‍; നഷ്ടം 300 കോടിയെന്ന് നിര്‍മാതാക്കള്‍

2018, കണ്ണൂര്‍ സ്‌ക്വാഡ്, ആര്‍ഡിഎക്‌സ്, രോമാഞ്ചം എന്നീ ചിത്രങ്ങളാണ് ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് പട്ടികയില്‍ ഇടം പിടിച്ചത്.
ഈ വര്‍ഷത്തെ ഹിറ്റ് പട്ടികയില്‍ ഇടം പിടിച്ച ചിത്രങ്ങള്‍
ഈ വര്‍ഷത്തെ ഹിറ്റ് പട്ടികയില്‍ ഇടം പിടിച്ച ചിത്രങ്ങള്‍

കൊച്ചി: ഈ വര്‍ഷം മലയാള സിനിമയുടെ ബിസിനസ് നഷ്ടം 300 കോടിയെന്ന് നിര്‍മാതാക്കള്‍. പുറത്തിറങ്ങിയ 212 ചിത്രങ്ങളില്‍ നാലെണ്ണം മാത്രമാണ് സൂപ്പര്‍ ഹിറ്റായത്. മുടക്ക് മുതല്‍ തിരിച്ചുകിട്ടിയത് 20 ചിത്രങ്ങള്‍ക്ക് മാത്രമാണെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

2018, കണ്ണൂര്‍ സ്‌ക്വാഡ്, ആര്‍ഡിഎക്‌സ്, രോമാഞ്ചം എന്നീ ചിത്രങ്ങളാണ് ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് പട്ടികയില്‍ ഇടം പിടിച്ചത്. ഇരുപത് ചിത്രങ്ങള്‍ നഷ്ടമുണ്ടാക്കാതെ രക്ഷപ്പെട്ടെന്ന് പറയുമ്പോഴും പന്ത്രണ്ട് ചിത്രങ്ങള്‍ക്ക് മാത്രമാണ് ഈ ലിസ്റ്റില്‍ നേട്ടം അവകാശപ്പെടാനുള്ളു.

മോഹന്‍ലാല്‍ ചിത്രമായ നേര് ഉള്‍പ്പെടെ എട്ട് ചിത്രങ്ങള്‍ കൂടിയാണ് വര്‍ഷാവസാനം തിയറ്ററുകളില്‍ എത്താനുള്ളത്, സിനിമ നിര്‍മാണം നഷ്ടക്കച്ചവടമാകുമ്പോള്‍ കൂടുതലും അടിതെറ്റിയത് പുതിയ നിര്‍മാതാക്കളാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com