നെറ്റ്ഫ്ലിക്സിലൂടെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടത് റാണ നായിഡു, ചോര്‍ നികല്‍ കെ ബഗ രണ്ടാമത്, പട്ടിക പുറത്ത്‌

റാണ നായിഡു ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഇന്ത്യന്‍ ഷോ. 46,30000 മണിക്കൂറാണ് ഈ ഷോ കണ്ടത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

2023ല്‍ നെറ്റ്ഫ്ലിക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സിനിമകളുടേയും ഷോകളുടേയും ലിസ്റ്റ് അടുത്താണ് പുറത്തിറക്കിയത്. റാണ നായിഡു ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഇന്ത്യന്‍ ഷോ. 46,30000 മണിക്കൂറാണ് ഈ ഷോ കണ്ടത്. ലോകത്ത് 336 ആണ് ഇതിന്റെ റാങ്കിങ്. ചോര്‍ നികല്‍ കെ ബഗ ആണ് രണ്ടാം സ്ഥാനത്ത്. 41,700,00 മണിക്കൂറാണ് ആളുകള്‍ ഈ ഷോ കണ്ടത്. 401 ആണ് ഇതിന്റെ ഓവറോള്‍ റാങ്കിങ്. മിഷന്‍ മഞ്ജു ആണ് മൂന്നാം സ്ഥാനത്തുള്ളത്. 31,2000 മണിക്കൂറാണ് ആളുകള്‍ കണ്ടത്. 599 ആണ് ഓവറോള്‍ റാങ്കിങ്. 

സിനിമകളില്‍ മിസ് ചാറ്റര്‍ജി vs നോര്‍വെ ഇന്ത്യയില്‍ നാലാം റാങ്കിങിലാണുള്ളത്.  29,600000 മണിക്കൂറുകളാണ് കണ്ടിരിക്കുന്നത്. ലോകത്ത് റാങ്കിങ്ങില്‍ 651ാമതും. 

 'ക്ലാസ്' ഇന്ത്യയില്‍ അഞ്ചാം റാങ്കിങ്ങിലുള്ള ഷോയാണ് . ലോകത്ത് 724 ആണ് റാങ്കിങ്. 17,300,00 മണിക്കൂര്‍ കണ്ട നെറ്റ്ഫ്‌ലിക്‌സിലെ എട്ടാമത്തെ ജനപ്രിയ ഷോയാണ് സ്‌കൂപ്പ്‌. ആന്‍ ആക്ഷന്‍ ഹീറോ ഇന്ത്യന്‍ റാങ്കിങില്‍ ഒമ്പതാം സ്ഥാനത്താണ്. ഇന്ത്യയില്‍ ഏറ്റവും ജനപ്രിയമായ പത്താമത്തെ ചിത്രമാണ് ഗുംറ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com