എംജിആര്‍ രസികരായി പ്രണവും ധ്യാനും: വര്‍ഷങ്ങള്‍ക്ക് ശേഷം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

 ധ്യാന്‍ ശ്രീനിവാസന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് മോഹന്‍ലാലാണ് പോസ്റ്റര്‍ പുറത്തുവിട്ടത്
വര്‍ഷങ്ങള്‍ക്ക് ശേഷം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
വര്‍ഷങ്ങള്‍ക്ക് ശേഷം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

പ്രണവ് മോഹന്‍ലാലിനേയും ധ്യാന്‍ ശ്രീനിവാസനേയും പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. പ്രണവിനേയും ധ്യാനിനേയുമാണ് പോസ്റ്ററില്‍ കാണുന്നത്. തിയറ്ററിനു മുന്നില്‍ എംജിആറിന്റെ കട്ടൗട്ടിനു മുന്നില്‍ നിന്ന് ആഘോഷമാക്കുന്ന താരങ്ങളാണ് പോസ്റ്ററില്‍. 

മോഹന്‍ലാലാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ധ്യാന്‍ ശ്രീനിവാസന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടാണ് കുറിപ്പ്. ഹൃദയത്തിന്റെ വിജയത്തിനു ശേഷം ആ ടീം വീണ്ടും മറ്റൊരു സ്‌പെഷ്യല്‍ സിനിമയുമായി തിരിച്ചെത്തിയിരിക്കുകയാണ്. 2024 ഏപ്രിലിന് മേരിലാന്‍ഡ് സിനിമ ചിത്രം തിയറ്ററിലെത്തിക്കുകയാണ്. നിങ്ങളെ പോലെ ഞാനും കാത്തിരിക്കുകയാണ്.- മോഹന്‍ലാല്‍ കുറിച്ചു. 

ഇന്ന് പുലര്‍ച്ചെ വര്‍ഷങ്ങള്‍ക്ക് ശേഷം പാക്കപ്പ് ആയ വിവരം വിനീത് അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് പോസ്റ്റര്‍ എത്തിയത്. വമ്പന്‍ താരനിരയിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുങ്ങുന്നത്. പ്രണവിനൊപ്പം ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, നീരജ് മാധവ്, നീത പിള്ള തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. നിവിന്‍ പോളിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മേരിലാന്‍സ് സിനിമാസാണ് നിര്‍മാണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com