ആള്‍ക്കൂട്ടം തല്ലാന്‍ പാഞ്ഞടുത്തു, ഓടിരക്ഷപ്പെട്ട് ബിഗ് ബോസ് വിജയി; വിഡിയോ വൈറലായി, പ്രതികരണവുമായി എല്‍വിഷ് യാദവ്

മര്‍ദനമേല്‍ക്കാതിരിക്കാന്‍ താരം ഓടി രക്ഷപ്പെട്ടു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍
എല്‍വിഷ് യാദവ്/ചിത്രം: ഫേയ്സ്ബുക്ക്
എല്‍വിഷ് യാദവ്/ചിത്രം: ഫേയ്സ്ബുക്ക്

ബിഗ് ബോസ് ഒടിടി 2 വിജയി എല്‍വിഷ് യാദവിനെ ആള്‍ക്കൂട്ടം ആക്രമിച്ചു എന്ന തരത്തിലുള്ള വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എല്‍വിഷിനും അടുത്ത സുഹൃത്ത് രാഘവ് ശര്‍മയും ആക്രമണത്തിന് ഇരയായി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ജമ്മുവില്‍ നിന്നുള്ള ഒരു വിഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 

ഇപ്പോള്‍ അതില്‍ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു പ്രതികരണം. അത്തരം റിപ്പോര്‍ട്ടര്‍മാര്‍ ഉണ്ടാകുന്നതുവരെ വ്യാജ വാര്‍ത്തകള്‍ തഴച്ചുവളർന്നുക്കൊണ്ടിരിക്കും. എന്നെ തല്ലാന്‍ കഴിവുള്ള ഒരാള്‍ ജനിക്കുന്ന ദിവസം, കലിയുഗം അവസാനിക്കും- എന്നാണ് എല്‍വിഷ് കുറിച്ചത്. 

ദിവസങ്ങള്‍ക്ക് മുന്‍പാണ് എല്‍വിഷും രാഘവ് ശര്‍മയും വൈഷ്‌ണോ ദേവി ക്ഷേത്രം സന്ദര്‍ശിച്ചത്. അതിനിടെ താരത്തെ ആള്‍ക്കൂട്ടം വളഞ്ഞു. മര്‍ദനമേല്‍ക്കാതിരിക്കാന്‍ താരം ഓടി രക്ഷപ്പെട്ടു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വിഡിയോയില്‍ ചിലര്‍ രാഘവിന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചിരിക്കുന്നതും കാണാം. ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com