ഷൂട്ടിങ് ലൊക്കേഷനില്‍ ഭാവനയെ കാണാന്‍ അജിത്ത് എത്തി, വീഡിയോ വൈറല്‍

ഇരുവരും സൗഹൃദം പങ്കിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 
ഭാവനയും അജിത്തും/ഫോട്ടോ: വീഡിയോ സ്‌ക്രീന്‍ഷോട്ട്
ഭാവനയും അജിത്തും/ഫോട്ടോ: വീഡിയോ സ്‌ക്രീന്‍ഷോട്ട്

ലയാളികളുടെ പ്രിയതാരം ഭാവനയെ കാണാന്‍ തമഴിന്റെ സ്വന്തം അജിത് കുമാര്‍ എത്തി. ഭാവന നായികയാവുന്ന പിങ്ക് നോട്ട് എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലാണ് ഭാവനയെ കാണാന്‍ അജിത്ത് എത്തിയത്.  അസര്‍ബൈജാനിലാണ് പിങ്ക് നോട്ടിന്റെ ചിത്രീകരണം. ഇരുവരും സൗഹൃദം പങ്കിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

2010ല്‍ പുറത്തിറങ്ങിയ അസല്‍ എന്ന ചിത്രത്തില്‍ അജിത്തിന്റെ നായികയായിരുന്നു ഭാവന. അടുത്തിടെ അജിത്തിന്റെ തുണിവ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ഭാവന എത്തിയിരുന്നു. അന്ന് അതേക്കുറിച്ച് ഭാവനയുടെ പ്രതികരണം അജിത് ആരാധകര്‍ കയ്യടികളോടെയായിരുന്നു സ്വീകരിച്ചത്. അന്നെടുത്ത ഫോട്ടോ അജിത്തിന്റെ പിറന്നാളിന് ഇന്‍സ്റ്റാഗ്രാമില്‍ ഭാവന പോസ്റ്റ് ചെയ്തിരുന്നു. 

മലയാളത്തിലും മറ്റുഭാഷകളിലുമായി ഒരുപിടി ചിത്രങ്ങളാണ് ഭാവനയുടേതായി പുറത്തുവരാനിരിക്കുന്നത്. ഒരേ സമയം മലയാളത്തിലും തമിഴിലും ചിത്രീകരിക്കുന്ന ഡോര്‍ ചിത്രീകരണം നടക്കുന്നു. നടിയുടെ സഹോദരന്‍ ജയ്‌ദേവ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിലും ഭാവനയാണ് നായിക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com