കഥാപാത്രത്തിനായി മൊട്ടയടിക്കുന്നതില്‍ സന്തോഷമെന്ന്ജഗദീഷ്; മാറിയിരുന്ന് പൊട്ടികരഞ്ഞെന്ന് മഞ്ജു പിള്ള, വീഡിയോ

സിനിമയില്‍ ജഗദീഷ് യഥാര്‍ഥത്തില്‍ മൊട്ടയടിക്കുന്ന വീഡിയോ ചിത്രത്തിന്റെ സംധിധായകനാണ് പുറത്തുവിട്ടത്. 
ജഗദീഷ്, മഞ്ജുപിള്ള,/ ഫെയ്‌സ്ബുക്ക്
ജഗദീഷ്, മഞ്ജുപിള്ള,/ ഫെയ്‌സ്ബുക്ക്

സിനിമയില്‍ ആദ്യമായി തലമൊട്ടയടിച്ച് ജഗദീഷ് അഭിനയിച്ച ചിത്രമാണ് 'ഫാലിമി'. ബേസില്‍ ജോസഫിനെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്ത ചിത്രത്തില്‍  കാര്‍ക്കശ്യക്കാരനായ അച്ഛന്റെ വേഷത്തിമാണ് ജഗദീഷിന്. സിനിമയില്‍ ജഗദീഷ് യഥാര്‍ഥത്തില്‍ മൊട്ടയടിക്കുന്ന വീഡിയോ ചിത്രത്തിന്റെ സംധിധായകനാണ് പുറത്തുവിട്ടത്. 

സിനിമയുടെ ക്ലൈമാക്‌സ് രംഗത്തില്‍ കാശിയില്‍ വച്ചാണ് ജഗദീഷ് മൊട്ടയടിക്കുന്നത്. മൊട്ടയടിക്കാന്‍ ഒരുങ്ങുന്ന ജഗദീഷ് തന്റെ അനുഭവവും വിഡിയോയില്‍ പങ്കുവയ്ക്കുന്നുണ്ട്. കഥാപാത്രത്തിന് വേണ്ടി മൊട്ടയടിക്കുന്നതില്‍ സന്തോഷമേയുള്ളൂ എന്ന് ജഗദീഷ് വീഡിയോയില്‍ പറയുന്നുണ്ടെങ്കിലും ഇതെല്ലം വെറുതെ പറയുകയാണെന്നും അദ്ദേഹം മാറിയിരുന്നു പൊട്ടി കരയുന്നത് താന്‍ കണ്ടതാണെന്നും മഞ്ജു പിള്ള പറയുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ ഇതിന് മറുപടിയായി സൗന്ദര്യമുള്ളവര്‍ക്കല്ലേ അത് നഷ്ടപ്പെടുന്നതിന്റെ വേദനയുണ്ടാവൂ എന്നാണ് ജഗദീഷ് പറഞ്ഞത്. 

''ജീവിതത്തില്‍ ആദ്യമായാണ് മൊട്ടയടിക്കുന്നത്. പല നടന്മാരും ചെയ്യുന്നുണ്ട്. ആ ഭാഗ്യം എനിക്ക് തന്നിരിക്കുകയാണ് സംവിധായകന്‍ നിതീഷ്. കഥാപാത്രത്തിന് വേണ്ടി മൊട്ടയടിക്കുന്നതില്‍ സന്തോഷമേയുള്ളൂ. അഭിമാനമേയുള്ളു... അതില്‍ ചതിച്ച് വേറെ രീതിയിലുള്ള പ്രോസ്‌തെറ്റിക് മേക്കപ്പോ വിഗ്ഗോ ഒക്കെ വച്ചുകഴിഞ്ഞാല്‍ റിയാലിറ്റി കിട്ടില്ല.'' ജഗദീഷ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com