'കണ്ണൂർ സ്ക്വാഡിലെ ആ രം​ഗം അദ്ദേഹം ഒറ്റയ്ക്കാണ് ചെയ്തത്': ജോളി മാസ്റ്ററിന്റെ ഓർമയിൽ റോണി

കണ്ണൂർ സ്ക്വാഡിന് തുടക്കമിട്ട ദിവസം തന്നെ ഇത്തരമൊരു വാർത്ത കേട്ടതിന്റെ ദുഃഖത്തിലാണ് റോണി
ജോളി മാസ്റ്റർ/ഫോട്ടോ:  ഫെയ്സ്ബുക്ക്
ജോളി മാസ്റ്റർ/ഫോട്ടോ: ഫെയ്സ്ബുക്ക്

പ്രമുഖ സ്റ്റണ്ട് മാസ്റ്റർ ജോളി ബാസ്റ്റ്യന്റെ അപ്രതീക്ഷിത വിയോ​ഗം സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. മമ്മൂട്ടി ഉൾപ്പടെ നിരവധി പേരാണ് ജോളിയുടെ വിയോ​ഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചത്. ഇപ്പോൾ ശ്രദ്ധനേടുന്നത് നടനും കണ്ണൂർ സ്ക്വാഡിന്റെ തിരക്കഥാകൃത്തുമായ റോണി ഡേവിഡിന്റെ കുറിപ്പാണ്. കണ്ണൂർ സ്ക്വാഡിന് തുടക്കമിട്ട ദിവസം തന്നെ ഇത്തരമൊരു വാർത്ത കേട്ടതിന്റെ ദുഃഖത്തിലാണ് റോണി. ചിത്രത്തിലെ ഏറ്റവും ആവേശകരമായ ക്ലൈമാക്സ് സീൻ ജോളി ഒറ്റയ്ക്കാണ് ചെയ്തത് എന്നും റോണി പറയുന്നു. 

റോണിയുടെ കുറിപ്പ് വായിക്കാം

കണ്ണൂർ സ്‌ക്വാഡ് ഷൂട്ട്‌ തുടങ്ങിയ ദിവസം ഇന്നാണ്.....ഡിസംബർ 27.
പക്ഷേ, ആ ആഹ്ലാദത്തെ പങ്കു വയ്ക്കാൻ കഴിയാത്ത രീതിയിൽ ഒരു വാർത്തയായി പോയി കേട്ടത്.
ജോളി മാസ്റ്റർ, അദ്ദേഹത്തെ പരിചയപ്പെടാത്ത ഒരു ടെക്‌നിഷ്യൻ പോലും മലയാളത്തിൽ ഉണ്ടാവില്ല. ​ഗംഭീര സ്റ്റണ്ട് കൊറിയാ​ഗ്രാഫർ. അതിലുപരി അതി​ഗംഭീര വെഹിക്കിൾ സ്റ്റണ്ട് മാനും കൊറിയോ​ഗ്രാഫറും. നിങ്ങള്ക്ക് എല്ലാവർക്കും കണ്ണൂർ സ്‌ക്വാഡ് ക്ലൈമാക്സിൽ ജീപ് ലോറിയെ ഓവർടേക്ക് ചെയ്തു പോകുന്ന രം​ഗം ഓർമയുണ്ടാവും എന്ന് വിശ്വസിക്കുന്നു. അദ്ദേഹമാണ് അത് ചെയ്തത്. അദ്ദേഹം തന്നെ ഒരു നിക്കി ലൗഡ ആയിരുന്നു. മഷീൻസിനെക്കുറിച്ചെല്ലാം വ്യക്തമായ ധാരണയുണ്ടായിരുന്ന വ്യക്തി. ഇടയ്ക്കു പോസ്റ്റ് പ്രൊഡക്ഷൻ ടൈമിൽ കൃത്യമായി അപ്ഡേറ്റുകൾ ചോദിച്ചു വിളിക്കുമായിരുന്നു.എന്തൊരു നല്ല മനുഷ്യനായിരുന്നു. പക്ഷേ ഇത് വളരെ പെട്ടെന്നായിപ്പോയി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com