'ഈ ഇരിക്കുന്നയാളാണ് കാരണഭൂതന്‍, സന്ദേശം കണ്ടതിന്റെ പിറ്റേന്ന് ഞാന്‍ ജോലിക്ക് പോയി';വിഡി സതീശന്‍

ഈ സിനിമ കണ്ടതിന്റെ പിറ്റേ ദിവസം ഞാന്‍ വക്കീല്‍ ഓഫിസില്‍ പോയിത്തുടങ്ങി. ഈ സംഭവം ഞാന്‍ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല.
വിഡി സതീശന്‍
വിഡി സതീശന്‍

തൃശൂര്‍:  മലയാളിയെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചിത്രമാണ് സത്യന്‍ അന്തിക്കാട് - ശ്രീനിവാസന്‍ കൂട്ട് കെട്ടിലിറങ്ങിയ 'സന്ദേശം'. ഈ ചിത്രം തന്റെ ജീവിതത്തില്‍ കൊണ്ടുവന്ന മാറ്റം പങ്കുവച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെഎസ്‌യു വിടാനുള്ള മടി കാരണം ജോലിക്ക് പോവാതെ നടന്നിരുന്ന തന്നെ ജോലിക്ക് പോകാന്‍ പ്രേരിപ്പിച്ചത് സന്ദേശമാണെന്ന് അദ്ദേഹം പറഞ്ഞു. സംവിധായകന്‍ സത്യന്‍ അന്തിക്കാട് വേദിയിലിരിക്കേയായിരുന്നു സതീശന്റെ പ്രസംഗം. 

'പരീക്ഷയൊക്കെ നല്ല മാര്‍ക്കോടെയൊക്കെ പാസായി ഞാന്‍ എന്റോള്‍ ചെയ്തു. എന്റോള്‍ ചെയ്‌തെങ്കിലും കെഎസ്യു വിടാനുള്ള മടി കാരണം പ്രാക്ടീസ് ചെയ്യാന്‍ പോയില്ല. വീട്ടിലൊക്കെ പറഞ്ഞെങ്കിലും ഞാന്‍ മൊത്തതില്‍ ഉഴപ്പി കുറേക്കാലം നടന്നപ്പോഴാണ് ഇദ്ദേഹത്തിന്റെ സന്ദേശം എന്ന സിനിമ കാണുന്നത്. സന്ദേശം എന്ന സിനിമയുടെ അവസാനം ശ്രീനിവാസന്‍ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനവും നിര്‍ത്തിവച്ച് പ്രാക്ടീസ് ചെയ്യാന്‍ പോവുകയാണ്. എനിക്കാണെങ്കില്‍ വക്കീല്‍ ഓഫിസ് എല്ലാം നേരത്തേ പറഞ്ഞുവച്ചിരിക്കുകയാണ്. എല്ലാം റെഡിയാക്കിയിരുന്നു. പക്ഷേ, ഞാന്‍ അഞ്ചാറു മാസമായി അവിടേക്കു പോകുന്നുണ്ടായിരുന്നില്ല. ഈ സിനിമ കണ്ടതിന്റെ പിറ്റേ ദിവസം ഞാന്‍ വക്കീല്‍ ഓഫിസില്‍ പോയിത്തുടങ്ങി. ഈ സംഭവം ഞാന്‍ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല.

ഇന്ന് രാഷ്ട്രീയക്കാരനെന്ന നിലയില്‍ എന്റെ ഏറ്റവും വലിയ പിന്‍ബലം കുറച്ചുകാലമാണെങ്കിലും അഭിഭാഷകന്‍ എന്ന നിലയില്‍ പ്രാക്ടീസ് ചെയ്തതിന്റെ പരിചയസമ്പത്തും സന്തോഷവുമാണ്. നിയമപരമായ കാര്യങ്ങള്‍ സംസാരിക്കുമ്പോഴും അത്തരം കാര്യങ്ങളില്‍ ഇടപെടുമ്പോഴും നിയമനിര്‍മാണത്തില്‍ ഇടപെടുമ്പോഴും ആ 58 വര്‍ഷം പ്രാക്ടീസ് ചെയ്തത് നമുക്ക് വലിയ അനുഭവമാണ് നല്‍കുന്നത്.അതിന്റെ കാരണഭൂതനാണ് ഈ ഇരിക്കുന്നതെന്ന് ഞാന്‍ ഈ നാട്ടില്‍വച്ച് പ്രത്യേകം പറയുകയാണ്. ഈ സംഭവം ഞാന്‍ പലതവണ പറയണമെന്നു കരുതിയാണ്. ഇതുവരെ പറഞ്ഞിട്ടില്ല. ആ സിനിമ കണ്ടതിന്റെ പിറ്റേന്നു മുതല്‍ ഞാന്‍ ഓഫിസില്‍ ഹാജരാണ്. പിന്നീട് ഞാന്‍ ആ ഓഫിസില്‍ വളരെ ആത്മാര്‍ഥമായി ജോലി ചെയ്തു. രാത്രി ഒരു മണി വരെയൊക്കെ ഇരുന്നും പിറ്റേന്നു രാവിലെ എട്ടിനു തന്നെ ഓഫിസിലെത്തിയും ജോലി ചെയ്യാന്‍ സാധിച്ചു. അതിന്റെ സന്തോഷം കൂടി ഇവിടെ പങ്കുവയ്ക്കുന്നു.'-  സതീശന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com