'ദൈവം, മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടുത്തം'; തന്റെ പ്രധാന എതിരാളി ജാതിയെന്ന് കമൽ ഹാസൻ

'രാഷ്ട്രീയത്തിലെ എന്റെ പ്രധാന എതിരാളി ജാതിവ്യവസ്ഥയാണ്. 21 വയസു മുതല്‍ ഞാന്‍ പറയുന്നതാണ് ഇത്'
കമൽ ഹാസൻ/ഫയല്‍ ചിത്രം
കമൽ ഹാസൻ/ഫയല്‍ ചിത്രം

ചെന്നൈ: രാഷ്ട്രീയത്തിൽ തന്റെ പ്രധാന എതിരാളി ജാതിവ്യവസ്ഥയാണെന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. ചക്രത്തിന്റെ കണ്ടുപിടിത്തത്തിന് ശേഷം മനുഷ്യൻ നടത്തിയ ഏറ്റവും വലിയ കണ്ടുപിടിത്തമാണ് ദൈവമെന്നും അദ്ദേഹം പറഞ്ഞു. 

സംവിധായകൻ പാ രഞ്ജിത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച നീലം ബുക്സ് സാംസ്കാരികകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലെ എന്റെ പ്രധാന എതിരാളി ജാതിവ്യവസ്ഥയാണ്. 21 വയസു മുതല്‍ ഞാന്‍ പറയുന്നതാണ് ഇത്. അത് പ്രകടിപ്പിക്കുന്ന രീതിയില്‍ ഞാന്‍ പക്വത പ്രാപിച്ചു, പക്ഷേ ആ ചിന്ത ഞാന്‍ മാറ്റിയിട്ടില്ല. - കൽഹാസൻ വ്യക്തമാക്കി.

ചക്രം കണ്ടുപിടിച്ചതിനു ശേഷം മനുഷ്യന്‍ നടത്തിയ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് ദൈവം. നമ്മളേക്കാള്‍ മൂന്നു ജനറേഷനു മുന്‍പ് എത്തിയ ബിആര്‍ അംബേദ്കറിനെ പോലെയുള്ള നേതാക്കള്‍ രാഷ്ട്രീയത്തില്‍ നിന്ന് ജാതിയെ നീക്കാന്‍ ശ്രമം നടത്തി. ഇപ്പോഴും അത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആ പോരാട്ടത്തിന്റെ തുടര്‍ച്ചയായാണ് ഞാന്‍ നീലം കള്‍ച്ചറല്‍ സെന്‍ട്രലിനെ കാണുന്നത്. - കമല്‍ ഹാസന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com