'കൂടെ നിൻ കൂടെ', പ്രണയിച്ച് ഭാവനയും ഷറഫുദ്ധീനും; 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' ​ഗാനം പുറത്ത് 

ഹരിശങ്കറും സിത്താരയും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്

നീണ്ട ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം എന്ന നിലയിൽ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്'. ആദിൽ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദ്ധീനാണ് നായകൻ. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായൊരു പ്രണയ​ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. 

'കൂടെ നിൻ കൂടെ' എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഹരിശങ്കറും സിത്താരയും ചേർന്ന് ആലപിച്ചിരിക്കുന്ന ​ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ചിത്രം ഈ മാസം 17ന് റിലീസ് ചെയ്യും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com