'എന്റെ പിഴ, എന്റെ പിഴ, എ്‌ന്റെ വലിയ പിഴ'

സുരേഷ് ഗോപിയെ പ്രശംസിച്ച് ട്വീറ്റ് ചെയ്തതില്‍ പിഴവ് ഏറ്റു പറഞ്ഞ് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍
എന്‍എസ് മാധവന്‍, സുരേഷ് ഗോപി/ഫയല്‍
എന്‍എസ് മാധവന്‍, സുരേഷ് ഗോപി/ഫയല്‍

സുരേഷ് ഗോപിയെ പ്രശംസിച്ച് ട്വീറ്റ് ചെയ്തതില്‍ പിഴവ് ഏറ്റു പറഞ്ഞ് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. അവിശ്വാസികളുടെ സര്‍വനാശത്തിനു വേണ്ടി പ്രാര്‍ഥിക്കുമെന്ന, സുരേഷ് ഗോപിയുടെ പ്രസംഗം വൈറല്‍ ആയതിനു പിന്നാലെയാണ് മാധവന്റെ ട്വീറ്റ്. 

രണ്ടു വര്‍ഷം മുമ്പാണ് സുരേഷ് ഗോപിയെ പ്രശംസിച്ച് മാധവന്‍ ട്വീറ്റ് ചെയ്തത്. രാഷ്ട്രീയത്തിനപ്പുറം സുരേഷ് ഗോപിയുടെ മനുഷ്യത്വം തനിക്കിഷ്ടമാണെന്നായിരുന്നു ട്വീറ്റ്. ഇത് തന്റെ പിഴവ് ആണെന്നു മാധവന്‍ പുതിയ ട്വീറ്റില്‍ പറയുന്നു.

ഭക്തിയേയും ഭക്തി പ്രസ്ഥാനങ്ങളേയും നിന്ദിക്കാന്‍ വരുന്ന ഒരാളെയും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കരുതെന്നാണ് സുരേഷ് ഗോപി വൈറല്‍ ആ പ്രസംഗത്തില്‍ പറയുന്നത്. അവിശ്വാസികളോട് തനിക്ക് സ്‌നേഹമില്ല. വിശ്വാസത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല, അവരുടെ സര്‍വ്വ നാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നില്‍ നിന്ന് പ്രാര്‍ത്ഥിച്ചിരിക്കുമെന്നും താരം പറഞ്ഞു. ശിവരാത്രി ദിന ആഘോഷത്തോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിടെയായിരുന്നു താരത്തിന്റെ വിദ്വേഷപ്രസംഗം. 

'എന്റെ ഈശ്വരന്‍മാരെ ഞാന്‍ സ്‌നേഹിച്ച് ലോകത്തുള്ള വിശ്വാസികളായ മനുഷ്യരെ ഞാന്‍ സ്‌നേഹിക്കും എന്ന് പറയുമ്പോള്‍ ലോകത്തിലെ എല്ലാ അവിശ്വാസികളോടും ഒട്ടും തന്നെ സ്‌നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ പറയും. വിശ്വാസികളുടെ വിശ്വാസത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല, അവരുടെ സര്‍വ്വ നാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നില്‍ നിന്ന് പ്രാര്‍ത്ഥിച്ചിരിക്കും. എല്ലാവരും അത് ചെയ്യണം. ഭക്തിയെന്നത് പറയുന്നത് ആരേയും ദ്രോഹിക്കാന്‍ ഉള്ളതല്ല, പക്ഷേ ഭക്തിയേയും ഭക്തി മാര്‍ഗങ്ങളേയും ഭക്തി സ്ഥാപനങ്ങളേയും നിന്ദിക്കാന്‍ വരുന്ന ഒരാളും സമാധാനത്തോടെ നല്ല ജീവിതം ജീവിച്ച് ഈ ലോകത്ത് അവസാനിക്കാന്‍ ഒരു കാരണവശാലും അന്തരീക്ഷം ഒരുങ്ങിക്കൂട.' സുരേഷ് ?ഗോപി പറഞ്ഞു.

താന്‍ ഉദ്ദേശിച്ചത് ആരെയാണെന്ന് പറഞ്ഞാല്‍ രാഷ്ട്രീയം സ്പുരിക്കുമെന്നും അതുകൊണ്ടാണ് പറയാത്തത് എന്നും താരം പറയുന്നു. 'വിശ്വാസി സമൂഹത്തിന്റെ അതിര്‍ത്തി പ്രദേശത്ത് പോലും ആരും കടന്ന് വന്ന് ഞങ്ങളെ ദ്രോഹിക്കരുത്. ഞങ്ങള്‍ ലോകത്തിന്റെ നന്‍മയ്ക്ക് വേണ്ടിയുളള പ്രാര്‍ത്ഥനയിലാണ്. അതിനെ ധ്വംസിക്കാതെ അവിശ്വാസികള്‍ക്ക് അവരുടെ വഴിയെ ചുറ്റി കറങ്ങി പോകാം. ഇങ്ങോട്ടേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കരുത് എന്ന് ഉച്ചത്തില്‍ വിളിച്ച് പറയേണ്ട കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.', സുരേഷ് ഗോപി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com