വീണ്ടും രാജ്യാന്തര പുരസ്കാര നിറവിൽ എസ്എസ് രാജമൗലി സംവിധാനം ചെയ്‌ത ആർആർആർ. ഹോളിവുഡ് ക്രിട്ടിക്‌സ് അസോസിയേഷൻ അവാഡ്‌സിൽ മൂന്ന് വിഭാഗങ്ങളിൽ ചിത്രം പുരസ്‌കാരം കരസ്ഥമാക്കി. മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ഗാനം (നാട്ടു നാട്ടു), മികച്ച ആക്ഷൻ ചിത്രം എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തിന് നേട്ടം.
പുരസ്‌കാരം നേട്ടത്തിലുള്ള സന്തോഷം വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാനാവില്ലെന്ന് രാജമൗലി പറഞ്ഞു. ആക്ഷൻ കൊറിയോഗ്രഫർമാരോടുള്ള പ്രത്യേക നന്ദിയും പുരസ്‌കാരം വേദിയിൽ അദ്ദേഹം അറിയിച്ചു. ഒറിജിനൽ സോങ് വിഭാഗത്തിൽ ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനം ഓസ്‌കർ നോമിനേഷൻ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
ഗോൾഡൻ ഗ്ലോബിലെ പുരസ്‌കാര നേട്ടത്തിന് പിന്നാലെയായിരുന്നു ഓസ്‌കർ നാമനിർദേശവും ചിത്രം സ്വന്തമാക്കിയത്. നാട്ടു നാട്ടു ഗാനമൊരുക്കിയ സംഗീത സംവിധായകൻ എംഎം കീരവാണി ഓസ്‌കർ വേദിയിൽ ലൈവ് പെർഫോമൻസ് ചെയ്യുന്നുണ്ട്. കാലഭൈരവ, രാഹുൽ സിപ്ലിഗുഞ്ജ് എന്നിവർ ചേർന്നാണ് 'നാട്ടു നാട്ടു' ആലപിച്ചത്. പ്രേം രക്ഷിത് ആയിരുന്നു നൃത്തസംവിധാനം.
മാർച്ച് 12നാണ് ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനം. ജൂനിയർ എൻടിആർ, രാം ചരൺ എന്നവർ കേന്ദ്ര കഥാപാത്രമായ ചിത്രത്തിൽ അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ഒലീവിയ മോറിസ്, ആലിയ ഭട്ട്, സമുദ്രക്കനി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക