നെഞ്ചുവേദന; നടൻ കോട്ടയം നസീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഐസിയുവിൽ

ഞായറാഴ്ച രാത്രി കോട്ടയം നസീറിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു
കോട്ടയം നസീർ/ ചിത്രം; ഫെയ്സ്ബുക്ക്
കോട്ടയം നസീർ/ ചിത്രം; ഫെയ്സ്ബുക്ക്

കോട്ടയം; നടൻ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് താരത്തെ കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി കോട്ടയം നസീറിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. അദ്ദേഹത്തെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കി. നിലവില്‍ ഐസിയുവിലാണെങ്കിലും ആരോഗ്യനില തൃപ്തികരമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com