235 സിനിമകള്‍, കലക്ഷനില്‍ മുന്നില്‍ ഭീഷ്മപര്‍വം; 2022ലെ ഹിറ്റ് ചാര്‍ട്ട് ഇങ്ങനെ

കെജിഎഫ് 2 80 കോടിക്കടുത്ത് കലക്ഷന്‍ നേടിയിട്ടുണ്ട്.  ഭീഷ്മപര്‍വത്തിന് അടുത്താണ് ഇതെന്ന്
ഭീഷ്മപര്‍വത്തില്‍നിന്ന്‌/ഫേയ്സ്ബുക്ക്
ഭീഷ്മപര്‍വത്തില്‍നിന്ന്‌/ഫേയ്സ്ബുക്ക്

കൊച്ചി: കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലുമായി റിലീസ് ചെയ്ത 235 മലയാള സിനിമകളില്‍ കലക്ഷനില്‍ മുന്നില്‍ മമ്മുട്ടിയുടെ ഭീഷ്മ പര്‍വം. 85 കോടിക്കടുത്താണ് അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വം കലക്ട് ചെയ്തത്. സമീപ വര്‍ഷങ്ങളെ അപേക്ഷിച്ച്  കൂടുതല്‍ ചിത്രങ്ങള്‍ റിലീസ് ചെയ്ത 2022ല്‍ ഒന്നു പോലും നൂറു കോടി കലക്ഷന്‍ ഉണ്ടാക്കിയില്ല.

ജനുവരിയില്‍ റിലീസ് ചെയ്ത, വിനീത് ശ്രീനിവാസന്റെ പ്രണവ് ചിത്രം ഹൃദയമാണ് പോയ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ്. 54 കോടിയാണ് ഹൃദയം കലക്ട് ചെയ്തത്. പൃഥ്വിരാജിന്റെ ജനഗണമന 50 കോടിയോളം നേടി. ബേസില്‍ ജോസഫ്-ദര്‍ശന രാജേന്ദ്രന്‍ ടീം ഒന്നിച്ച ജയ ജയ ജയ ഹേയും 50 കോടി മാര്‍ക്ക് പിന്നിട്ടു.

മമ്മൂട്ടിയുടെ റൊഷാക്ക്, സുരേഷ് ഗോപിയുടെ പാപ്പന്‍, കുഞ്ചാക്കോ ബോബിന്റെ ന്നാ താന്‍ കേസ് കോട്, പൃഥ്വിരാജിന്റെ കടുവ, ബേസിലിന്റെ പാല്‍ത്തൂ ജാന്‍വര്‍, മമ്മുട്ടിയുടെ സിബിഐ 5 എന്നിവയും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. 

കോവിഡിനു ശേഷം തീയറ്ററില്‍ എത്തുന്ന ആളുകളുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടെന്നാണ് തീയറ്റര്‍ ഉടമകളുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. 235 ചിത്രങ്ങള്‍ എത്തിയിട്ടും വളരെക്കുറച്ചു ചിത്രങ്ങള്‍ മാത്രമാണ് കലക്ഷന്‍ ഉണ്ടാക്കി എന്നു പറയാവുന്നത്. ക്രിസ്മസ് കാലത്തു പോലും തീയറ്ററില്‍ വലിയ തിരക്ക് അനുഭവപ്പെട്ടില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു. 

കെജിഎഫ് പോലെയുള്ള ഇതര ഭാഷാ ചിത്രങ്ങള്‍ കേരളത്തില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍ പറഞ്ഞു. കെജിഎഫ് 2 80 കോടിക്കടുത്ത് കലക്ഷന്‍ നേടിയിട്ടുണ്ട്. ഏതാണ്ട്‌ ഭീഷ്മപര്‍വത്തിന് അടുത്താണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com