ബോളിവുഡ് താരം ഹൃത്വിക് റോഷനും നടിയും ഗായികയുമായ സബ ആസാദും വിവാഹിതരാകുന്നു. ഹൃത്വിക്കും സബയും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
ഇരുവരും കുടുംബത്തോടൊപ്പം അവധിദിനങ്ങൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങലൂടെ പങ്കുവെച്ചിരുന്നു. ഇരുവരുടേയും പ്രണയ ബന്ധം ഇരുകുടുംബങ്ങളും അംഗീകരിച്ചുവെന്നും വിവാഹം വർഷാവസാനം ഉണ്ടാകുമെന്നുമാണ് റിപ്പോർട്ട്.
ആർഭാടങ്ങൾ ഒഴിവാക്കി അടുത്ത കുടുംബാംഗങ്ങളേയും സുഹൃത്തുക്കളുടേയും മാത്രം പങ്കെടുപ്പിച്ചുള്ള ചടങ്ങ് മാത്രമായിട്ടായിരിക്കും വിവാഹം നടത്തുകയെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്. എന്നാൽ ഹൃത്വികും സബയും വിവാഹ വാർത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക