രാജാവായി ബാലയ്യ, അജിത്തിനേയും വിജയിനേയും കടത്തി വെട്ടി; ആദ്യ ദിവസത്തെ കളക്ഷൻ 54 കോടി

ഇന്നലെ തിയറ്ററുകളിൽ എത്തിയ ബാലയ്യയുടെ വീര സിംഹം റെഡ്ഡിയാണ് ആദ്യ ദിവസം തന്നെ 50 കോടി ക്ലബ്ബിൽ ഇടംനേടിയത്
വിജയ്, വീര സിംഹ റെഡ്ഡി പോസ്റ്റർ, അജിത്ത്/ ചിത്രം; ഫേയ്സ്ബുക്ക്
വിജയ്, വീര സിംഹ റെഡ്ഡി പോസ്റ്റർ, അജിത്ത്/ ചിത്രം; ഫേയ്സ്ബുക്ക്

തെന്നിന്ത്യൻ സിനിമാപ്രേമികളെ ആവേശത്തിലാക്കിക്കൊണ്ട് നിരവധി സൂപ്പർതാര ചിത്രങ്ങളാണ് തിയറ്ററിൽ എത്തിയിരിക്കുന്നത്. അജിത്തിന്റെ തുനിവും വിജയുടെ വാരിസും ആഘോഷമായാണ് ആരാധകർ സ്വീകരിച്ചത്. ആദ്യ ദിവസം മികച്ച കളക്ഷനും ഇരു ചിത്രങ്ങളും നേടിയിരുന്നു. എന്നാൽ അജിത്തിനേയും വിജയിനേയും കടത്തിവെട്ടി ബോക്സ് ഓഫിസിൽ രാജാവായിരിക്കുകയാണ് തെലുങ്ക് സൂപ്പർതാരം ബാലയ്യ. 

ഇന്നലെ തിയറ്ററുകളിൽ എത്തിയ ബാലയ്യയുടെ വീര സിംഹം റെഡ്ഡിയാണ് ആദ്യ ദിവസം തന്നെ 50 കോടി ക്ലബ്ബിൽ ഇടംനേടിയത്. ആ​ഗോള കളക്ഷനിൽ 54 കോടി രൂപയാണ് ചിത്രം വാരിയത്. സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് തന്നെയാണ് കലക്‌ഷൻ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഈ വർഷം ഏറ്റവും വലിയ ഓപ്പണിങ് നേടുന്ന സിനിമയെന്ന റെക്കോർഡും വീര സിംഹ റെഡ്ഡി സ്വന്തമാക്കി. 

ചിത്രത്തിന്റെ ഓൾ ഇന്ത്യ കലക്‌ഷൻ 42 കോടിയാണ്. ആന്ധ്രപ്രദേശ്–തെലങ്കാന എന്നിവിടങ്ങളിൽ നിന്നും 38.7 കോടിയും കർണാടകയിൽ നിന്നും 3.25 കോടിയും വാരി. ഓവർസീസ് കലക്‌ഷൻ എട്ട് കോടിയും നേടുകയുണ്ടായി. ബാലയ്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയമാവുകയാണ് ചിത്രം. 

പൊങ്കൽ റിലീസായാണ് തുനിവും വാരിസും തിയറ്ററിൽ എത്തിയത്. എന്നാൽ ആദ്യ ദിനം ഇരു സിനിമകൾക്കും 50 കോടി തൊടാനായില്ല. വാരിസ് 49 കോടിയും തുനിവ് 42 കോടിയും ആഗോള കലക്‌ഷൻ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. വാരിസ് തെലുങ്ക് പതിപ്പ് ഒരേ ദിവസം റിലീസ് ചെയ്യാതിരുന്നതും കലക്‌ഷനെ ബാധിച്ചു. തെലുങ്ക് പതിപ്പ് ജനുവരി 14നാണ് റിലീസിനെത്തുന്നത്. രണ്ടാം ദിനവും മികച്ച കലക്‌ഷനാണ് രണ്ട് സിനിമകൾക്കും ലഭിക്കുന്നത്. വാരിസ് കേരളത്തിൽ നിന്നുള്ള കലക്‌ഷൻ പത്ത് കോടിയിലേക്ക് അടുക്കുന്നുവെന്നും റിപ്പോർട്ട് ഉണ്ട്. നാല് കോടിയാണ് ചിത്രം ആദ്യദിനം കേരളത്തിൽ നിന്നും വാരിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com