മികച്ച സിനിമകളിലൂടെ ആരാധകരുടെ മനം കവർന്ന തിരക്കഥാകൃത്താണ് ശ്യാം പുഷ്കരൻ. അദ്ദേഹത്തിന്റെ പുതിയ ചിത്രം തങ്കം ഇന്ന് റിലീസിന് ഒരുങ്ങുകയാണ്. ശ്യാം പുഷ്കരന് ആശംസ കുറിച്ചുകൊണ്ട് ഭാര്യയും നടിയുമായ ഉണ്ണിമായ പ്രസാദ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുമായാണ് ശ്യാമിനെ ഉണ്ണിമായ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ മാച്ചിന് ആശംസകളും അറിയിച്ചിട്ടുണ്ട്.
എന്റെ വിരാട് കോഹ്‌ലി. എന്റെ പ്രണയത്തിന് എല്ലാ ആശംസകളും. നിങ്ങളുടെ എല്ലാ ആത്മാവിനും ഉത്സാഹത്തിനും ചിന്തയ്ക്കും കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കും... ഇന്ന് ഒരു മികച്ച മത്സരം ഉണ്ടാകട്ടെ.- ഉണ്ണിമായ കുറിച്ചു. പോസ്റ്റിനു താഴെ സ്നേഹം അറിയിച്ച് ശ്യാം പുഷ്കരനും എത്തി. കൂടാതെ നിരവധി ആരാധകരും കമന്റുകളുമായി എത്തുന്നുണ്ട്. സെഞ്ച്വറി അടിച്ചു പൊളിക്ക് കോഹ്‌ലി അണ്ണാ എന്നായിരുന്നു ഒരാളുടെ കമന്റ്.
ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് തങ്കം നിർമിക്കുന്നത്. നവാഗതനായ സഹീദ് അരാഫത്ത് ആണ് സംവിധാനം. വിനീത് ശ്രീനിവാസൻ, ബിജു മേനോൻ, അപര്‍ണ ബാലമുരളി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉണ്ണിമായയുടെ അമ്മ ഇന്ദിര പ്രസാദും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി എന്ന സിനിമയ്ക്കാണ് ശ്യാം അവസാനമായി തിരക്കഥ എഴുതിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക